Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്രിക്കറ്റ് താരം സച്ചിൻ ടെൻണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ ഫേസ്ബുക്കിലൂടെ തെറി പറഞ്ഞവരെ ഫേസ്ബുക്കിൽ നിന്ന് താത്കാലികമായി വിലക്കി. മരിയ ഷറപ്പോവയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സച്ചിൻ ആരാധകർ രോഷം മുഴുവൻ തീർത്തത്. മിക്ക കമൻറുകളും സഭ്യതയുടെ സകല സീമകളും ലംഘിക്കുന്നവയായിരുന്നു. ഫേസ്ബുക്കിൽ നിന്ന് വിലക്കിയ ആളുകളുടെ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോൾ ” you’re temporarly blocked from making public comments on facebook” എന്ന സന്ദേശമാണ് ലഭിക്കുന്നത്. മരിയ ഷറപ്പോവയുടെ നേരിട്ടുള്ള അഭ്യര്‍ത്ഥന പ്രകാരമാണ് ഫേസ്ബുക്ക് ഈ നടപടിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply