Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ നമ്മുടെ നാട്ടിൽ പുതുമയുള്ള വിഷയമേയല്ല.ഹിന്ദുക്കൾക്കിടയിൽ പണ്ടുകാലം മുതൽക്ക് തന്നെ അത്തരം വിവാഹങ്ങൾ ഉണ്ടായിട്ടുണ്ട്. അമ്മാവന്റെ മകളെയോ മകനെയോ വിവാഹം കഴിക്കുന്നതൊക്കെ പതിവ് കാഴ്ച്ചയാണ്.എന്നാൽ ഇത്തരം ബന്ധങ്ങള്‍ പലപ്പോഴും പ്രശ്നങ്ങളില്‍ അവസാനിക്കാറുണ്ട്. രക്തബന്ധത്തിലുള്ളവര്‍ വിവാഹിതരായാല്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ജനികത വൈകല്യങ്ങളും മാനസിക പ്രശ്നങ്ങളും ഇങ്ങനെയുള്ള കുട്ടികള്‍ക്ക് കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.അതിന് കാരണമായി ഇവർ പറയുന്നത് രക്തബന്ധമുള്ളവർ വിവാഹം ചെയ്യുമ്പോൾ അവരുടെ രക്തഗ്രൂപ്പുകൾ ഒരു പോലെ ആയിരിക്കും.ഇനി രക്തഗ്രൂപ്പുകൾ വ്യത്യസ്ഥമായാൽ തന്നെ അവരുടെ ഇവരുടെ ജനിതക, ശാരീരിക ഘടനകളും ഒരു പോലെയായിരിക്കും. . പ്രശ്നങ്ങളുള്ള ജീനാണെങ്കില്‍ ആ സാധ്യത കൂടും. ബാലന്‍സിങ് സാധ്യതകള്‍ ഇല്ലാതാകുന്നതാണ് ഇവിടുത്തെ പ്രശ്നം.എന്നാൽ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് നല്ല വശങ്ങളും ഉണ്ട്. ചെറുപ്പം മുതല്‍ക്കേ അറിയുന്നവരായതിനാല്‍ ദമ്പതിമാര്‍ തമ്മിലുള്ള മനപ്പൊരുത്തം കൂടുതലായിരിക്കും. ഇത് ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.
Leave a Reply