Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 3:19 am

Menu

Published on December 28, 2016 at 1:58 pm

ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ..?ദുരൂഹത ഉണര്‍ത്തി പുതിയ ചിത്രം പുറത്ത്…!!

is-this-spoon-a-sign-of-intelligent-life-on-mars

ചൊവ്വയിൽ ജീവനുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് പുതിയ ചിത്രം പുറത്ത്. സ്പൂണിന് സമാനമായ വസ്തുവിന്റെ ചിത്രമാണ് ചൊവ്വാ ഗ്രഹത്തിൽ പര്യവേക്ഷണം നടത്തുന്ന നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നത് .ഇത് രണ്ടാം തവണയാണ് സ്പൂണിന് സമാനമായ വസ്തു ചൊവ്വാ ഗ്രഹത്തില്‍ കണ്ടെത്തുന്നത്.

ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നിരിക്കാമെന്നും ഉപേക്ഷിക്കപ്പെട്ട ഒരു സംസ്‌കാരത്തിന്റെ അവശേഷിപ്പ് ആകാം സ്പൂണിന് സമാനമായ വസ്തുവെന്നുമാണ് നിഗമനം. ഗ്രഹോപരിതലത്തില്‍ സ്വാഭാവികമായി രൂപപ്പെട്ട രൂപമാകാം ഇതെന്ന് അഭിപ്രായം ഉണ്ട്.

നേരത്തെ മോതിരങ്ങളും പോലെയുള്ള വസ്തുക്കളും ചൊവ്വാ ഗ്രഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്പൂണിന് സമാനമായ വസ്തുവിന്‍റെ നാസ പകര്‍ത്തിയ വീഡിയോ യു.എഫ്.ഒ ഹണ്ടര്‍ എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News