Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് ഫേസ്ബുക്ക് ട്രെന്റായി മാറിയിരിക്കുകയാണ്.ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.ഒരു പാട് ഗുണങ്ങൾ ഫേസ്ബുക്ക് ഉപയോഗം കൊണ്ട് ഉണ്ടായിട്ടുണ്ട്.സുഹൃത്ത് ബന്ധങ്ങൾക്ക് ലഭിക്കുവാനും പുതിയ ബന്ധങ്ങളെ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതും വലിയ നേട്ടമാണ്. എന്നാൽ പലപ്പോഴും ഗുണത്തെക്കാൾ ഉപരി ദോഷമാണ് ഇതുമൂലം ഉണ്ടാക്കിയിട്ടുണ്ട്.പ്രത്യേകിച്ച് ദാമ്പദ്യ ജീവിതത്തിൽ.പല ദാമ്പദ്യ ബന്ധങ്ങളും തകർച്ചയിലേക്ക് എത്തിക്കുന്നതിനും ഫേസ്ബുക്ക് കാരണമായിട്ടുണ്ട്.തങ്ങളുടെ ഇണകള്‍ ഫേസ്ബുക്കില്‍ നിയന്ത്രണമില്ലാത്ത സൌഹൃദങ്ങള്‍ സൃഷ്ടിക്കുന്നതും സന്ദേശങ്ങള്‍ കൈമാറുന്നതും പങ്കാളികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ് പലപ്പോഴും വിവാഹ ബന്ധം തകരാൻ കാരണമാവുന്നത്.ഫേസ്ബുക്കില്‍ പങ്കാളികളെ കുറ്റപ്പെടുത്തുന്നതും ആക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പുകള്‍ ഇടുന്നതും വിവാഹബന്ധം തകരാൻ കാരണമാകുന്നത്. അത് കൊണ്ട് തന്നെ നിങ്ങള്‍ സന്തുഷ്ട ദാമ്പത്യ ജീവിതം ആഗ്രഹിക്കുന്നവരാണെങ്കില്‍ ഫേസ്ബുക്ക്,ട്വിറ്റര്‍ പോലുള്ള സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണണ്ടതുണ്ട്.
നിങ്ങളുടെ സ്‌നേഹ ബന്ധത്തിനും വിവാഹത്തിനും ഭീഷണിയാകുന്ന സുഹൃത്തുക്കള്‍ ഫേസ്ബുക്കിലോ ട്വിറ്ററിലോ ഉണ്ടെങ്കില്‍ ഉപേക്ഷിക്കുക.
ഫേസ്ബുക്കില്‍ നിങ്ങള്‍ പണ്ട് എന്ത് ചെയ്തിരുന്നുവെന്നും നിങ്ങളുടെ സുഹൃത്തക്കള്‍ ആരെല്ലാമായിരുന്നുവെന്നും തുടങ്ങി എല്ലാം നിങ്ങളുടെ പങ്കാളിക്ക് ടൈംലൈനിലൂടെ കാണാന്‍ സാധിക്കും. അതിനാല്‍ ജീവിതത്തെ വലിയ പ്രശ്‌നങ്ങളില്‍ നിന്നും സരക്ഷിക്കുന്നതിന് ഇതില്‍ ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.
തെറ്റായ ഉപയോഗങ്ങൾക്കായി വ്യാജ അക്കൌണ്ടുകൾ നിർമ്മിക്കുകയും അതേസമയം യഥാര്‍ത്ഥ അക്കൗണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഈ ശീലംഉപേക്ഷിക്കുന്നതാണ് നല്ലത്.
പങ്കാളിയെ വിഷമിപ്പിക്കുന്ന തരത്തിലുള്ള വ്യക്തിപരമായ ചിത്രങ്ങള്‍ സൈറ്റിലൂടെ പ്രദര്‍ശിപ്പിക്കാതിരിക്കുക.
Leave a Reply