Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:57 am

Menu

Published on November 17, 2017 at 2:54 pm

ഈ മൃഗങ്ങളെ വീട്ടിൽ വളർത്തിയാൽ ഭാഗ്യം ഉണ്ടാകും ….!!

is-your-pet-bringing-you-good-or-bad-luck

വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന നിരവധി ആളുകളുണ്ട്. നായ,പൂച്ച,കോഴി,താറാവ്,മുയൽ ,മീൻ എന്നിങ്ങനെ പോകും വളർത്തു മൃഗങ്ങളുടെ ലിസ്റ്റ് . ഇവ മനസ്സിന് സന്തോഷവും സമാധാനവും തരാൻ സഹായിക്കുന്നവയാണ്. ഒരുപാട് ടെൻഷനോടെ വീട്ടിൽ വരുമ്പോൾ ഒരല്പം സമയം വളർത്തു മൃഗങ്ങളോട് ചെലവഴിക്കുമ്പോൾ ഒരുപാട് ആശ്വാസം പലർക്കും തോന്നും. എന്നാൽ വീട്ടിൽ വളർത്തുന്ന ചില മൃഗങ്ങൾ നമുക്ക് ഭാഗ്യം കൊണ്ടുവരുന്നവയാണ്. ഇത് പലർക്കും അറിയില്ലെന്നതാണ് സത്യം. അവ എതൊക്കെയാണെന്ന് നോക്കാം.

നായ
മനുഷ്യൻ ഓമനിച്ച് വളർത്തുന്ന ഒരു മൃഗമാണ് നായ. മിക്ക വീടുകളിലും ഒരു അംഗത്തെ പോലെയാണ് ഇവ. നായകളെ വീട്ടിൽ വളർത്തുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിനും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.

പൂച്ച
നായയെ പോലെ തന്നെ വീട്ടിൽ ഓമനിച്ച് വളർത്തുന്ന ഒരു മൃഗമാണ് പൂച്ച. എന്നാൽ ഹിന്ദു വിശ്വാസപ്രകാരം പൂച്ചയെ വീട്ടിൽ വളർത്തുന്നത് ദൗർഭാഗ്യം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്.



തത്ത
തത്തയെ പലരും വീട്ടിൽ വളർത്താറുണ്ട്. തത്തയെ വളര്‍ത്തുമ്പോള്‍ പലപ്പോഴും അത് നിര്‍ഭാഗ്യമാണ് എന്നാണ് പറയപ്പെടുന്നത്. അതിനാൽ പലരും തത്തയെ വീട്ടിൽ വളർത്താൻ ഭയപ്പെടാറുണ്ട്.

മുയൽ
മുയലിനെ വീട്ടിൽ വളർത്തുന്നവരുണ്ട്. ഇവയെ വീട്ടിൽ വളർത്തുന്നത് പൊതുവെ നല്ലതാണെന്നാണ് പറയാറുള്ളത്. മുയലിനെ വീട്ടിൽ വളർത്തിയാൽ സാമ്പത്തിക ലാഭവും ട്ടിലെ ദമ്പതികള്‍ക്ക് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിയ്ക്കാനും സഹായകമാകുന്നു.



മത്സ്യം
ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് അക്വേറിയം. അക്വേറിയത്തിൽ മത്സ്യത്തെ വളർത്തുന്നത് പലരും വീടിന് ഭംഗി നൽകാനാണ്. എന്നാൽ ഇവ പലപ്പോഴും വീടിന്റെയും വീട്ടുകാരുടേയും സൗഭാഗ്യത്തിന് കാരണമാകുന്ന ഒന്നാണെന്ന കാര്യം ആരും അറിയുന്നില്ല.

കുതിര
പൊതുവെ നമ്മുടെ നാട്ടിൽ കുതിരയെ വീട്ടിൽ വളർത്തുന്നവർ കുറവാണ്. എന്നാൽ കുതിരയെ വീട്ടിൽ വളർത്തുന്നത് നമ്മുടെ ഭാവിയ്ക്കും ജീവിതവിജയത്തിനും വളരെ നല്ലതാണ്.



പശു
മിക്ക വീടുകളിലും വളർത്തുന്ന ഒരു മൃഗമാണ് പശു. ഇവ നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്. വീട്ടിലെ നെഗറ്റിവ് ഊർജ്ജത്തെ ഇല്ലാതാക്കാൻ പശുവിനെ വീട്ടിൽ വളർത്തുന്നത് ഗുണം ചെയ്യും.

പ്രാവ്
പ്ലേ വീടുകളിലും ടെറസ്സിൻറെ മുകളിലും മറ്റും പ്രാവിനെ വളർത്താറുണ്ട്. ഇവയെ വീട്ടിൽ വളർത്തുന്നത് വളരെ നല്ലതാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ഒഴിവാക്കാനും ഇവ സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News