Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: ഓസ്‌കാര്‍ പുരസ്‌കാര ജേതാവും ടൈറ്റാനിക് ചിത്രത്തിന്റെ സംഗീത സംവിധായകനുമായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു. മികച്ച പൈലറ്റ് കൂടിയായിരുന്ന ഹോണര്‍ സ്വന്തമായി പറത്തിയ വിമാനം കാലിഫോര്‍ണിയയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. രണ്ട് ഓസ്‌കാറുകള്‍ നേടിയിട്ടുള്ള അദ്ദേഹം നൂറുകണക്കിന് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്ന ഹോണര്‍, അതില്‍ സിംഗിള്‍ എഞ്ചിന്‍ എസ് 312 വിമാനം സ്വയം പറത്തുകയായിരുന്നു.
രണ്ട് ഗോള്‍ഡന്‍ ഗ്ലോബല്‍ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം പത്തു തവണ അക്കാദമി അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ടൈറ്റാനിക്കിന് രണ്ട് ഓസ്‌കാര്‍ അവാര്‍ഡുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.
Leave a Reply