Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്കിയോ: പൂച്ചകളെ ഇഷ്ടപ്പെടുന്ന പൂച്ചപ്രേമികള്‍ക്കു യാത്ര പോകാൻ പറ്റിയ സ്ഥലമാണ് ജപ്പാന്‍റെ കിഴക്കന്‍ തീരത്തുള്ള , മിയാഗി പ്രവിശ്യയിലെ അവോഷിമ ദ്വീപ്. ഇവിടെ ആളുകളേക്കാൾ കൂടുതൽ പൂച്ചകളാണുള്ളത്. അതുകൊണ്ട് തന്നെ ഈ ദ്വീപ് ഇപ്പോൾ പൂച്ച ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള ആളുകളെല്ലാം പൂച്ചപ്രിയരാണ്. ഈ ദ്വീപിൽ എവിടെ നോക്കിയാലും കുറേയധികം പൂച്ചകളെ കാണാവുന്നതാണ്. 900 ആളുകള്‍ താമസിച്ചിരുന്ന ഈ ദ്വീപില്‍ ഇപ്പോള്‍ അമ്പതില്‍ കുറച്ച് ആളുകളേ താമസമുള്ളൂ. ഇവിടെ കടകളോ കാറുകളോ ഇല്ല. ഒരു ബോട്ട് മാത്രമാണ് ഇവിടെയുള്ളത്. പൂച്ചകളുടെ ദ്വീപ് ലോകത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവിടേക്ക് നിരവധി ടൂറിസ്റ്റുകളാണ് എത്തുന്നത്. അപരിചിതരോടു പോലും ഏറെ അടുപ്പത്തോടെയാണ് ഇവിടെയുള്ള പൂച്ചകള്‍ പെരുമാറുന്നത്. പൂച്ചകളുടെ വിരോധികളായ നായകള്‍ക്ക് ഇവിടെ പ്രവേശനമില്ല. ദ്വീപിലേക്കു നായകളെ പ്രവേശിപ്പിക്കാതെ പൂച്ചകളെ സംരക്ഷിക്കുകയാണ് ദ്വീപ് നിവാസികൾ. പൂച്ചകളെ ഇഷ്ടപ്പെടുകയും നല്ല ഭക്ഷണങ്ങള്‍ കൊടുത്തു വളര്‍ത്തുകയും ചെയ്യുന്ന ഇന്നാട്ടിലെ അമ്പതോളം സ്മാരകങ്ങളും ചില കെട്ടിടങ്ങളും പൂച്ചകളുടെ രൂപത്തിലാണു നിര്‍മിച്ചിരിക്കുന്നത്.പൂച്ചകളെ കാണാനായി വിനോദസഞ്ചാരികള്‍ ഈ നാട്ടിലേക്ക് എത്താൻ തുടങ്ങിയതോടെ ഈ നാടിന്‍റെ സാമ്പത്തിക നില മെച്ചപ്പെടാനും തുടങ്ങി.
–
–
–
–
–
–
–
–
–
Leave a Reply