Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:42 am

Menu

Published on April 1, 2015 at 4:26 pm

വീട്ടമ്മമാർക്കും പാചകക്കാർക്കും ഒരു സന്തോഷ വാർത്ത ! ഇനി ‘കണ്ണീര്‍ ഫ്രീ ഉള്ളി’

japanese-company-makes-tear-free-onions

ടോക്കിയോ: സ്ത്രീകളെ ഏറെ കരയിപ്പിച്ച ഒരു പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടുപിടിത്തങ്ങളുടെ രാജാക്കന്‍മാരായ ജാപ്പനീസുകാർ കണ്ടെത്തി. എത്ര ശ്രമിച്ചാലും കരയാത്ത ആളെ പോലും കരയിപ്പിക്കാൻ കഴിവുള്ളതാണ് ഉള്ളി. ഉള്ളി മുറിയ്ക്കുന്നതിനായി കത്തിയെടുത്താല്‍ മതി പലരുടേയും കണ്ണിലൂടെ വെള്ളം ചാടാൻ തുടങ്ങും. ജപ്പാനിലെ ഹൗസ് ഫുഡ്‌സ് ഗ്രൂപ്പ് ഇപ്പോൾ ഇതിനൊരു പരിഹാരം കണ്ടെത്തി. അവർ കരയിപ്പിയ്ക്കാത്ത ഉള്ളി കണ്ടെത്തിയിരിയ്ക്കുകയാണ്.

Japanese company 'makes tear-free onions'1

ഇതിനു മുമ്പ് ന്യൂസിലന്‍ഡിലും ഇത്തരത്തില്‍ ‘കണ്ണീർ രഹിത’ ഉള്ളി വികസിപ്പിച്ചെടുത്തിരുന്നു. ഉള്ളി അരിയുമ്പോള്‍ കരയുന്നതിന്റെ കാരണം അതില്‍ അടങ്ങിയിരിയ്ക്കുന്ന എന്‍സൈമുകള്‍(രാസാഗ്നി) കാരണമാണ്. ഈ രാസാഗ്നികളുടെ അളവ് കുറച്ച് കൊണ്ടാണ് കണ്ണീരില്ലാത്ത ഉള്ളി വികസിപ്പിച്ചെടുത്തതെന്ന് ഗവേഷകര്‍ പറഞ്ഞു. മറ്റേത്‌ പച്ചക്കറിയും പോലെ ‘സന്തോഷത്തോടെ’ ഉള്ളിയെയും കൈകാര്യം ചെയ്യാന്‍ ഇതോടെ വഴി തെളിഞ്ഞിരിക്കുകയാണ്‌.

Japanese company 'makes tear-free onions'3

Loading...

Leave a Reply

Your email address will not be published.

More News