Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്കിയോ: മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനായി ജപ്പാനിലെ യുവതികള്‍ ചെയ്യുന്ന വിദ്യകൾ കണ്ടാൽ എല്ലാവരുമൊന്ന് ഞെട്ടും. പുരുഷന്‍മാര്‍ കൈയടക്കിവച്ചിരുന്ന ഷേവ് ചെയ്യലിലൂടെയാണ് സൗന്ദര്യം കൂട്ടാന്‍ യുവതികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ജപ്പാനിലെ ബ്യൂട്ടി പാർലറുകളിൽ ഫേഷ്യൽ ചെയ്യുന്നതിനൊപ്പം മുഖം ഷേവുചെയ്യുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷേവുചെയ്യുന്നതോടെ മുഖത്തെ മൃതകോശങ്ങൾ ഏറെക്കുറെ പൊഴിഞ്ഞു പോകും. അതോടെ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്‌തുക്കൾ കൂടുതൽ എളുപ്പത്തിൽ ത്വക്കിൽ പ്രവേശിക്കുമെന്നും അവയുടെ ഫലം എളുപ്പത്തിൽ ലഭിക്കും എന്നാണ് ജപ്പാൻകാരികൾ പറയുന്നത്. അതുകൊണ്ട് തന്നെ ഇവിടത്തെ ബ്യൂട്ടി പാര്‍ലറിലെത്തുന്ന സ്ത്രീകള്‍ ഇപ്പോള്‍ ഫേഷ്യല്‍ മാത്രമല്ല ഷേവിംഗും നടത്തുന്നുണ്ടെന്ന് ബ്യൂട്ടിഷ്യന്മാരും പറയുന്നു. സ്ഥിരമായി ഷേവ് ചെയ്യുബോഴുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അക്യുപങ്ചര്‍ മസാജും ഷീറ്റ് മാസ്‌ക് ട്രീറ്റുമെന്റും കൂടാതെ ആന്റി ഏജിംഗ്, മോയിസ്ച്വറൈസിംഗ് ക്രീമുകള്‍ പുരട്ടുന്നുതുമാണ് ഇവിടത്തെ പതിവെന്നും ഇവർ പറയുന്നു. മാസത്തിൽ ഒരു തവണയെങ്കിലും മുഖം മുഴുവനായി ഷേവു ചെയ്‌ത് മിനുക്കുന്നവരാണ് ജപ്പാനിലെ ഭൂരിഭാഗം സുന്ദരിമാരും.ദിവസവും ഷേവു ചെയ്യുന്ന ജപ്പാൻ സുന്ദരിമാരുടെ എണ്ണവും കൂടിവരികയാണെന്നാണറിയുന്നത്.
–
–
Leave a Reply