Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 2:46 am

Menu

Published on February 20, 2017 at 4:07 pm

മറ്റൊരു നടിയും ഇതുപോലെ തന്നെ ആക്രമിക്കപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി ജയറാം

jayaram-comment-on-attack-against-actress

കൊച്ചി: മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഇത്തരം സംഭവങ്ങള്‍ സിനിമാമേഖലയില്‍ ആദ്യമല്ലെന്ന് വ്യക്തമാക്കി നടന്‍ ജയറാം രംഗത്ത്. നേരത്തെ സിബി മലയിലിന്റെ സിനിമാ ലൊക്കേഷനില്‍ വെച്ച് ഒരു നടി ആക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയാമായിരുന്നെന്നും ജയറാം പറയുന്നു. എഡിറ്റേഴ്സ് അവറിലായിരുന്നു ജയറാമിന്റെ വെളിപ്പെടുത്തല്‍.

സിബിമലയിലിനൊപ്പം ഒരു സിനിമ ചെയ്യുന്ന കാലത്ത് ഒറ്റപ്പാലത്ത് വെച്ചായിരുന്നു സംഭവം. പാലക്കാട് ഒരു പരിപാടിയില്‍ പങ്കെടുത്ത് രാത്രിയില്‍ തിരിച്ച് വരുമ്പോള്‍ വാഹനം ഓടിച്ചിരുന്നയാള്‍ നടിയെ കടന്നു പിടിക്കുകയും നടി നിലവിളിച്ചുകൊണ്ട് കാറില്‍ നിന്നും ഇറങ്ങിയോടുകയുമായിരുന്നുവെന്ന് ജയറാം പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ജയറാമിന്റെ വെളിപ്പെടുത്തല്‍.

സംഭവം അറിഞ്ഞ സിബി മലയില്‍ സംഭവം പൊലീസിലറിയിക്കാന്‍ നടിയോട് ആവശ്യപ്പെട്ടെങ്കിലും വേണ്ട എന്നായിരുന്നു അവരുടെ അഭിപ്രായം. തുടര്‍ന്ന് പിറ്റേന്നു തന്നെ ആ ഡ്രൈവറെ പറഞ്ഞുവിടുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ പലയിടത്തും ഉണ്ടാവുന്നുണ്ടെങ്കിലും പലരും തുറന്ന് പറയാന്‍ മടിക്കുകയാണെന്നും ജയറാം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ സംഭവത്തില്‍ നടി അങ്ങനെ കാണിച്ചില്ല. അവര്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറയാനും പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചു. അങ്ങേയറ്റം അഭിനന്ദനാര്‍ഹമായ കാര്യമാണ് അതെന്നും ജയറാം പറഞ്ഞു.

കടുത്ത ശിക്ഷ തന്നെ ഇത്തരക്കാര്‍ക്ക് നല്‍കണം. സ്ത്രീയുടെ നേരെ ഒരുത്തന്റെയും കൈ പൊങ്ങാത്ത രീതിയിലാകണം ശിക്ഷ. സമൂഹത്തിന്റെ മുന്നിലിട്ടാവണം ശിക്ഷ നടപ്പാക്കേണ്ടതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News