Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ അടുത്ത ദിവസം ജയസൂര്യ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തെ കുറിച്ച് വളരെ വിശദമായ കുറിപ്പ് തന്നെയാണ് താരം പോസ്റ്റ് ചെയ്തത്. സരിതയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പേജ് ഹാക്ക് ചെയ്തായിരുന്നു പണം തട്ടാൻ ശ്രമം.ഫോൺ വിളിച്ചയാൾ ഫേസ്ബുജയസൂര്യ തൻറെ ഫേസ്‌ബുക്ക് പേജിൽ സരിതയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പേജ് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം നടന്ന സംഭവത്തെ കുറിച്ച്ക്ക് പേജിന്റെ സൈബര്‍ സെല്‍ വിഭാഗത്തില്‍ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ പേജ് ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഉടൻ പ്രൊട്ടക്ട് ചെയ്യണമെന്നുമായിരുന്നു പറഞ്ഞത്. സൈബര്‍ സെല്ലില്‍ നിന്നും കോള്‍ വന്നപ്പോള്‍ ഗൂഗിള്‍ വെരിഫിക്കേഷന്‍ കോഡ് പറഞ്ഞു കൊടുക്കാനായി ആവശ്യപ്പെട്ടു.ആ കോഡ് പറഞ്ഞു കൊടുത്തതിന് ശേഷം പറഞ്ഞത് കേട്ടപ്പോൾ സരിതയ്ക്ക് സംശയം തോന്നി. ഫേസ്‌ബുക്ക് പേജിൽ 25000 രൂപ അടയ്ക്കാനുണ്ടെന്നും പേടിഎം വഴി ഇടപാട് നടത്തണമെന്നുമായിരുന്നു അയാൾ ആവശ്യപ്പെട്ടത്.
അപ്പോൾ തന്നെ സരിത ഫോൺ കട്ട് ചെയ്തു. ഇതിന് പുറകെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന സന്ദേശവും വന്നു. പിന്നീടാണറിയുന്നത് ഇതുപോലെ നിരവധിയാളുകളുടെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടെന്ന കാര്യം. എന്തായാലും ഇപ്പോൾ ഫേസ്‌ബുക്കിലെ ജിനു എന്ന ഒരു സുഹൃത്തിൻറെ സഹായത്തോടെ ജയസൂര്യ ഭാര്യയുടെ അക്കൗണ്ട് തിരിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഹാക്ക് ചെയ്യുന്നയാളുടെ നമ്പര്‍ സൂക്ഷിച്ചു വെച്ചോയെന്നും ഫേസ്‌ബുക്ക് ഉപയോക്താക്കൾ ജാഗ്രതയോടെ ഇരിക്കണമെന്നും ജയസൂര്യ തൻറെ പോസ്റ്റിൽ പറയുന്നുണ്ട്. ജയസൂര്യയുടെ ഭാര്യ സരിത വസ്ത്രാലങ്കാരത്തില്‍ മികവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കയാണ്. ദേജാവൂ ബൂട്ടിക്കിനെക്കുറിച്ച് ഇപ്പോൾ ഒരുവിധം ആളുകൾക്കെല്ലാം അറിയാം. സിനിമകള്‍ക്ക് വേണ്ടിയും അവര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്.
–
Leave a Reply