Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂ ജേഴ്‌സി: കാൻസർ രോഗത്തോട് നിരന്തരം പൊരുതി ഒടുവിൽ മരണത്തിന് കീഴടങ്ങുമ്പോഴും തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഒമ്പത് വയസ്സുകാരൻ. ഒരു ദിവസത്തേയ്ക്ക് പോലീസ് ഓഫീസറായി ഏവരുടെയും കണ്ണുനിറച്ചിരിക്കുകയാണ് ഈ ബാലൻ. അമേരിക്കയിലെ ന്യൂജേര്‍സിയില്‍ താമസമാക്കിയ ഗുജറാത്തി ദമ്പതികളുടെ 9 വയസ്സുള്ള നാലാം ക്ലാസ്സുകാരനായ മകന്‍ പാര്‍ത്ഥ് പട്ടേല്‍ ആണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കു കാരണമായത്.2014 മുതല്‍ അസ്ഥികളെ ഗുരുതരമായി ബാധിക്കുന്ന കാൻസർ രോഗത്തിന് അടിമയാണ് ഈ ബാലന്‍. തനിക്കു പഠിച്ചു വലുതായി ഒരു പോലീസ് ഓഫീസറാകണം എന്ന ആഗ്രഹം പാര്‍ഥ റിപ്പോര്‍ട്ടറോടും ,ആശുപത്രി സ്റ്റാഫിനോടും പറഞ്ഞിരുന്നു.പാര്‍ഥയുടെ ആഗ്രഹം അറിഞ്ഞ പോലീസ് മേധാവി അതിനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചു. ഉന്നതതല അനുമതിയും, ഡോക്ടര്‍മാരുടെ അനുവാദവും വാങ്ങിച്ചു. ന്യൂ ജേര്‍സിയിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായി. അങ്ങനെ പാര്‍ഥക്കായി ഒരു ദിനം ഒരുക്കപ്പെട്ടു.
സ്പെഷ്യല്‍ അതിഥിയായിട്ട് പാര്‍ഥയ്ക്ക് ഒരു Surprise hero-themed parade ഒരുക്കപ്പെട്ടു. ന്യൂജേര്‍സി പോലീസ് യൂണിഫോം ധരിപ്പിച്ചു. നൂറോളം പോലീസ് ഉദ്യോഗസ്ഥരും,കുതിര പ്പട്ടാളവും, ഫയര്‍ ഫയിറ്റിംഗ് വിഭാഗവും ,മെഡിക്കല്‍ ടീമും ഇക്കഴിഞ്ഞ ഒക്ടോബര്‍ 19 ബുധനാഴ്ച രാവിലെ നെല്‍സന്‍ അവന്യൂവിലുള്ള പാര്‍ഥയുടെ വീടിനു മുന്നില്‍ അണിനിരന്നു. കുട്ടികളുടെ കോമിക്സ്, സിനിമാതാരങ്ങള്‍ കഥാപാത്രങ്ങളായിത്തന്നെയാണ് വന്നത്.പോലീസ് മേധാവി പാര്‍ഥിയെ തുറന്ന കാറിലിരുത്തി. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചായിരുന്നു യാത്ര. വീട്ടില്‍ നിന്നും സ്കൂള്‍ വരെയുള്ള 7 കി.മീറ്റര്‍ ദൂരം ആഗ്രഹം പോലെ പാര്‍ഥ പോലീസ് ഓഫീസര്‍ ആയി തനിക്കായി ഒരുക്കിയ പരേഡ് സഗൗരവം വീക്ഷിച്ചു. പാര്‍ഥയുടെ ഡ്രൈവര്‍ ആയി എത്തിയത് സാക്ഷാല്‍ സൂപ്പര്‍മാന്‍ .
അച്ഛനും അമ്മയും സഹോദരിയും പരേഡ്നു പിന്നാലെ നടന്നു. വഴിയരുകില്‍ ജനങ്ങളും,കുട്ടികളും പാര്‍ഥക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ തടിച്ചുകൂടിയിരുന്നു.കുട്ടികള്‍ ഉച്ചത്തില്‍ Let’s Go Parth ‘ എന്നുച്ചത്തില്‍ ചീയര്‍ ചെയ്യുന്നുണ്ടായിരുന്നു. പലരും കണ്ണീരൊപ്പുന്നതു കാണാമായിരുന്നു..
“കാൻസറിന്റെ അസഹ്യമായ വേദന താങ്ങാനാകാതെ ബുദ്ധിമുട്ടിയിരുന്ന അവന്‍ ഇന്ന് ഏറെ നാളുകള്‍ക്കു ശേഷം മനസ്സുതുറന്നു ചിരിച്ചത് ഞങ്ങള്‍ കണ്ടു.. ഈ ദിനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട താണ്.” പാര്‍ഥയുടെ സഹോദരി ഹിലേരിയുടെ വാക്കുകള്‍ കേട്ട് ആളുകള്‍ വിങ്ങിപ്പൊട്ടി.സ്കൂളില്‍ അദ്ധ്യാപകരും ,വിദ്യാര്‍ഥികളും നിറകണ്ണുകളോടെയാണു പാര്‍ഥയെ സ്കൂളിലേക്ക് എതിരേറ്റത്. രോഗം ഗുരുതരാവസ്ഥയിലെത്തിയതിനാല്‍ പാര്‍ഥ കുറെ നാളായി സ്കൂളില്‍ പോകുന്നില്ലായിരുന്നു..
പരേഡിനുശേഷം മാര്‍ട്ടി ലിയോന്‍സ് ഫൗണ്ടേഷന്‍ ഒരുക്കിയ പിസ്സ പാര്‍ട്ടി അവിസ്മരണീയമായി.പാര്‍ഥയും കൂട്ടുകാരും പാര്‍ട്ടി നന്നായി ആഘോഷിച്ചു. ഉന്മേഷവാനായി മാറിയ പാര്‍ഥയെ എല്ലാവരും പൂക്കള്‍ നല്‍കി അനുമോദിച്ചു. ചടങ്ങിനൊടുവില്‍ ന്യൂ ജേര്‍സി മേയര്‍ നഗരത്തിന്‍റെ താക്കോല്‍ പുതിയ പോലീസ് മേധാവിക്ക് കൈമാറുന്ന പതിവു ചടങ്ങും നടന്നു. നിറഞ്ഞ കരഘോഷത്തിനു നടുവില്‍ നഗരത്തിന്‍റെ സംരക്ഷണ താക്കോല്‍ ഒരു നാള്‍ പോലീസ് തലവനായി മാറിയ പാര്‍ഥക്ക് അദ്ദേഹം കൈമാറിയ നിമിഷം വളരെ വികാരനിര്‍ഭരമായിരുന്നു.
Leave a Reply