Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രതീക്ഷിക്കാത്ത നേരത്ത് ചിലത് നമ്മളെ തേടി എത്തും .അത്തരത്തില്‍ ഒന്ന് സംവിധായകന്‍ ജൂഡ് ആന്റണിയെയും തേടിയെത്തിയിരിക്കുകയാണ്. അത് മറ്റൊന്നും തന്നെ അല്ല ,മെഗാസ്റ്റാര്‍ മമ്മൂട്ടി പുതുവത്സരം ആശംസിച്ചത് തന്നെ. വാട്‌സ്ആപ്പിലൂടെയാണ് മമ്മൂട്ടി ജൂഡിന് പുതുവത്സരാശംസകള്‍ അറിയിച്ചത്.
വാട്‌സ്ആപ്പിലൂടെയാണ് മമ്മൂട്ടി ജൂഡിന് പുതുവത്സരാശംസകള്‍ അറിയിച്ചത്. അതിന്റെ സ്‌ക്രീന്‍ പ്രിന്റ് സംവിധായകന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.’ദ ബെസ്റ്റ് ന്യൂ ഇയര് വിഷസ് എവര്’ എന്ന ക്യാപ്ഷനോടെയാണ് ജൂഡിന്റെ പോസ്റ്റ്. നന്മയുടെ പുലരികള് വിരിയട്ടെ എന്നായിരുന്നു ആശംസ.അതിന് ജൂഡ് മറുപടിയും നല്‍കി.മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് താനെന്ന് ജൂഡ് പല അവസരത്തിലും പറഞ്ഞിരുന്നു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ സംവിധാന രംഗത്തെത്തിയ ജൂഡ് ഇപ്പോള് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്.
–
–
Leave a Reply