Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ ജൂലൈ മാസത്തെ സമ്പൂർണ്ണ മാസഫലത്തെ കുറിച്ചാണ് ഇവിടെ പ്രവചിക്കുന്നത്.
2016 ജൂലൈ 1 മുതല്‍ ജൂലൈ വരെ
(1191 മിഥുനം 17 മുതൽ കർക്കടകം 16 വരെ)
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക ¼)
പൊതുവെ മെച്ചപ്പെട്ട ആരോഗ്യ സ്ഥിതിയായിരിക്കും. സർക്കാരിൽ നിന്നുമുള്ള ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാകും.ഉദ്യോഗത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങും.ധനലാഭം ഉണ്ടാകും.തൊഴിയിൽ രംഗത്ത് ധനനഷ്ടത്തിന് ഇടവരും.പൊതുപ്രവർത്തനങ്ങളിൽ സമയം കണ്ടെത്തും.എല്ലാകാര്യങ്ങളിലും തടസ്സങ്ങൾ വർദ്ധിച്ചുവരും.വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമാണ്.ഭൂമി സംബന്ധമായ ഇടപാടുകൾ നടന്നുകിട്ടും.ശത്രുശല്യം കുറയും.പൊതുപ്രവർത്തനങ്ങളിൽ സ,സമയം കണ്ടെത്തും.
ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയീര്യം ½)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.തൊഴിൽ രംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. ആരോഗ്യനിലയിൽ മെച്ചപ്പെട്ട പുരോഗതിയൊന്നും ഉണ്ടാകില്ല. സർക്കാരിൽ നിന്നുമുള്ള ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കും.മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പുനരാരംഭിക്കാനിടവരും.കാര്യവിജയം ഉണ്ടാകും.വിവാഹത്തിന് കാലതാമസം നേരിട്ടേക്കാം. വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമാണ്.യാത്രാവേളകൾ ദുരിതപൂർണ്ണമായി കലാശിക്കാൻ ഇടവരാം.ശത്രുശല്യം കുറയും.സർക്കാർ ജീവനക്കാർക്ക് പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കാൻ ഇടവരും.ഭൂമി ക്രയയവിക്രയങ്ങൾ ചെയ്യാൻ ഇടവരും.പണമിടപാട് രംഗത്ത് ചതിവ് പറ്റാതെ സൂക്ഷിക്കണം.
മിഥുനക്കൂറ് (മകയിരം ½ , തിരുവാതിര, പുണര്‍തം ¾)
പൊതുവെ ആരോഗ്യനില മെച്ചമായിരിക്കും .ടെൻഷൻ വർദ്ധിക്കും.ബിസിനസ്സിൽ സാമ്പത്തിക നേട്ടം കൈവരിക്കും.ദീർഘ ദൂരയാത്രകൾ ശുഭമായി കലാശിക്കും.ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റമുണ്ടാകും.രോഗദുരിതങ്ങൾക്ക് ശമനമുണ്ടാകും.പുതിയ സുഹൃത്ത്ബന്ധങ്ങളിൽ ഏർപ്പെടും.വിചാരിച്ച കാര്യങ്ങൾ പലതും നടപ്പാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമല്ല.വിവാഹാലോചനകൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും.’പൊതുജന പിന്തുണ ഉണ്ടാകും.
കര്‍ക്കിടകക്കൂറ് (പുണര്‍തം ¼ , പൂയം, ആയില്യം)
സാമ്പത്തിക സ്ഥിതി പൊതുവെ തൃപ്തികരമായിരിക്കും.മാനസിക ക്ലേശങ്ങൾക്ക് ഇടയുണ്ടാകും.ആരോഗ്യസ്ഥിതി മെച്ചമല്ല.വിവാഹാലോചനകൾക്ക് തടസ്സം നേരിടും.തൊഴിൽ രംഗത്ത് സാമ്പത്തിക നേട്ടത്തിനിടവരും.അപകടങ്ങളിൽ നിന്ന്’അത്ഭുതകരാമായി രക്ഷപ്പെടാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കും.ശത്രുശല്യം കുറയും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പുനരാരംഭിക്കാനിടവരും.വിവാഹ സംബന്ധമായ ഇടപാടുകൾ നദത്തനും നേട്ടമുണ്ടാകാനും സാധിക്കും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പുനരാരംഭിക്കാനിടവരും.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം ¼ )
ഈ കൂറുകാർക്ക് കണ്ടകശ്ശനിദോഷകാലമാണ്. പണച്ചിലവുകൾ വർദ്ധിക്കും. ആരോഗ്യസ്ഥിതി മെച്ചമല്ല.മനഃസമാധാനക്കുറവുകൾ അനുഭവപ്പെടും.തൊഴിൽ രംഗത്ത് സർക്കാർ അംഗീതകാരം ലഭിക്കുന്നതു ഇടവരും.ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ കലാഥാമാസം ഉണ്ടാകും.നഷ്ടപ്പെട്ടെന്ന് ‘കരുതിയ സാധനങ്ങൾ തിരികെ വന്നുചേരാം.കാര്യവിജയമുണ്ടാകും.വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമല്ല.മുടങ്ങികിടന്നിരുന്ന വിവാഹാലോചനകൾ പു:നരാരംഭിക്കാൻ ഇടവരും . വാഹനം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
കന്നിക്കൂറ് ( ഉത്രം ¾ , അത്തം, ചിത്തിര ½)
ഈ കൂറുകാർക്ക് ദൈവാധീനം പൊതുവെ കുറഞ്ഞിരിക്കും.മാനസിക സംഘർഷം വർദ്ധിച്ചുവരും.ആരോഗ്യസ്ഥിതി മെച്ചമായിരിക്കും .ഈശ്വര കാര്യങ്ങൾക്കായി കൂടുതൽ പണം ചിലവഴിക്കേണ്ടതായി വരും.കടബാധ്യതകൾ കൂടും.രോഗദുരിതങ്ങൾക്ക് ശമനമുണ്ടാകും.വിവാഹാലോചനകൾക്ക് തടസ്സം നേരിടാം.തൊഴിൽ രംഗത്ത് സർക്കാർ ആനൂകൂല്യങ്ങൾ ലഭിക്കും.ഗൃഹ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.യാത്രാക്ലേശം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമല്ല.
തുലാക്കൂറ് (ചിത്തിര ½ , ചോതി, വിശാഖം ¾)
ആരോഗ്യസ്ഥിതി മെച്ചമായരിക്കുകയില്ല. പുതിയവാഹനം വാങ്ങുന്നതിന് അവസരം ലാഭിക്കാം.സർക്കാർ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാകും.തൊഴിലിൽ ഉയർച്ചയുണ്ടാകും.വീട് വിട്ടുനിൽക്കേണ്ടതായിട്ടു വരും.വിവാഹാലോചനങ്ങൾ തീരുമാനത്തിലെത്താൻ സാധിക്കും.പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും.പുതിയ വാഹനം വാങ്ങുന്നതിന് അവസരമുണ്ടാകും.യാത്രാതടസ്സങ്ങൾ മാറിക്കിട്ടും.അഗ്നികൊണ്ടുള്ള ദുരിതങ്ങൾ ഉണ്ടായേക്കാം.ധനാഗമ മാർഗ്ഗങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമായിരിക്കും.ഉന്നതവിദ്യാഭ്യാസത്തിന് അവസരം വന്നുചേരാം.
വൃശ്ചികക്കൂറ് ( വിശാഖം ¼ , അനിഴം, തൃകേട്ട)
ശാരീരികമായി പൊതുവെ അത്രനല്ല സമയമല്ല. പണച്ചിലവുകൾ കൂടും. മംഗള കർമ്മങ്ങൾ നടത്തതാണ് ഇടവരും.ഔദ്യോഗിക രംഗത്ത് പുതിയ സ്ഥാനക്കയറ്റങ്ങൾ ഉണ്ടാകും.മംഗളകർമ്മങ്ങൾ നടത്താൻ ഇടവരും.ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ ഇടവരും.പ്രതീക്ഷിക്കുന്നത് പോലെയുള്ള വിവാഹബന്ധങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമാണ്.രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബഹുമതിയും ഉയര്‍ന്ന സ്ഥാനവും ലഭിക്കും.മനസികാസ്വാസ്ഥ്യങ്ങൾ കൂടും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼)
രോഗങ്ങളിൽ നിന്നും ശമനം ഉണ്ടാകും.സർക്കാർ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാകും.ഭൂമി സംബന്ധമായ ഇടപാടുകളിൽ ധനനഷ്ടത്തിനിടവരും.ആരോഗ്യസ്ഥതി മെച്ചപ്പെട്ടിരിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും.ശത്രുക്കളെ ജയിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമാണ്.പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള ആത്മധൈര്യമുണ്ടാകും.രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃനിരയില്‍ വരാന്‍ കഴിയും.
മകരക്കൂറ് ( ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ആരോഗ്യസ്ഥിതി മെച്ചമായരിക്കുകയില്ല.സാമ്പത്തിക സ്ഥിതി പൊതുവെ മെച്ചമായിരിക്കും.കാര്യവിജയമുണ്ടാകും.അപ്രതീക്ഷിതമായി ധനനഷ്ടമുണ്ടായേക്കാം. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റമുണ്ടാകും. .ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.മത്സര പരീക്ഷകളിൽ വിജയിക്കും.വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമല്ല.ബിസിനസ്സിൽ സാമ്പത്തിക നേട്ടമുണ്ടാകും .കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതരുടെ പ്രശംസയും അംഗീകാരവും ലഭിക്കും.
കുംഭക്കൂറ് ( അവിട്ടം ½ , ചതയം, പൂരുരുട്ടാതി ¾)
ആരോഗ്യനില മെച്ചപ്പെടും.അപ്രതീക്ഷിതമായി ധനനഷ്ടമുണ്ടായേക്കാം. മാസസികക്ലേശങ്ങൾക്ക് ഇടയുണ്ടാകും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ പങ്കാളിയെ ലഭിക്കും.തസ്കരാശല്യം ഉണ്ടായേക്കാം.ബിസിനസ്സിൽ പണച്ചിലവുകൾ കൂടും. വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.യാത്രാക്ലേശം മാറിക്കിട്ടും. പണച്ചിലവുകൾ കൂടും .ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കും . രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്.
മീനക്കൂറ് (പൂരുരുട്ടാതി ¼ , ഉതൃട്ടാതി, രേവതി)
കുടുംബജീവിതത്തി സ്വാസ്ഥതയും സമാധാനകുറവും ഉണ്ടാകും. ആരോഗ്യനില മെച്ചമായിരിക്കുകയില്ല.ശാരീരികമായ അലട്ടലുകൾ ഉണ്ടാകും.പുതിയ തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടും.ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കും . വിദ്യാർത്ഥികൾക്ക് ഈ മാസം അനുകൂലമല്ല.മെച്ചക്കപ്പെട്ട സമ്പത്തിക സ്ഥിതിയുണ്ടാകും.വിദേശവാസത്തിന് അവസരം വന്നുചേരും.രാഷ്ട്രീയ രംഗത്തു നില്‍ക്കുന്നവര്‍ക്ക് തൃപ്തികരമായസാഹചര്യം ഉണ്ടാകില്ല. ശത്രുനീക്കം ശ്രദ്ധിക്കണം.കടബാധ്യതകൾ വർദ്ധിക്കും.പുതിയ വാഹനവും ഭൂമിയും വാങ്ങുന്നതിന് അവസരം വന്നുചേരും.
Leave a Reply