Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗോള്‍ഡ് ആന്റ് വൈറ്റ് നിറത്തിലുള്ള ഒരു വസ്ത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ തര്‍ക്കിച്ചത് ഓര്‍ക്കുന്നില്ലേ?ക്ഷമിക്കണം, അത് നീലയും കറുപ്പും ആയിരുന്നോ? അതോ വെള്ളനിറം മാത്രമായിരുന്നോ?ആ വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇനിയും ഇന്റര്‍നെറ്റ് വ്യക്തമായ ഒരുത്തരത്തില്‍ എത്തിച്ചര്‍ന്നിട്ടില്ല. ഇതാ വീണ്ടും ഒരു ചെരിപ്പിന്റെ നിറത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വിഭജിക്കപ്പെടുന്നു.
ഒരു ഫ്‌ലിപ്പ് ഫ്‌ലോപ്പ് ചെരിപ്പിന്റെ നിറത്തെച്ചൊല്ലിയാണ് ഇന്റര്‍നെറ്റ് തര്‍ക്കിക്കുന്നത്. ചെരിപ്പ് വൈറ്റ്-ഗോള്‍ഡ് ആണെന്ന് ഒരു കൂട്ടര്‍, ബ്ലൂ ബ്ലാക്ക് എന്ന മറ്റു ചിലര്‍. ഇതു രണ്ടുമല്ല, ഗ്രേയും വൈറ്റുമാണെന്ന് മൂന്നാമതൊരു കൂട്ടര്‍. പോസിറ്റിവിഡമിന്റെ ട്വിറ്റര്‍ പേജിലാണ് ഈ ചെരിപ്പിന്റെ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. അന്നുമുതല്‍ ആരംഭിച്ച തര്‍ക്കമാണ്. ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല.
വൈറ്റ്-ഗോള്‍ഡ് അഭിപ്രായക്കാരാണ് ഭൂരിഭാഗം ആളുകളും.നേരത്തെ ഒരു വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലി ഇത്തരത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഗായിക കെയ്റ്റ്‌ലിന്‍ മക്‌നെയിലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ടെയ്‌ലര്‍ സ്വിഫ്റ്റ് അടക്കമുള്ള പ്രമുഖര്‍ വസ്ത്രത്തിന്റെ നിറം കണ്ടെത്താന്‍ എത്തി.
പല അഭിപ്രായങ്ങള്‍ വന്നെങ്കിലും വസ്ത്രത്തിന്റെ നിറം യഥാര്‍ഥത്തില്‍ നീലയും കറുപ്പുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരേ വസ്ത്രം ആളുകള്‍ വ്യത്യസ്തനിറങ്ങളില്‍ കാണുന്നതെങ്ങനെയെന്ന സംശയം ബാക്കി. അതിനും ശാസ്ത്രീയമായി വിശദീകരണമുണ്ട്.
വൈറ്റ്-ഗോള്‍ഡ് നിറമാണോ നിങ്ങള്‍ കണ്ടത് എങ്കില്‍ നിങ്ങള്‍ അധികവും സൂര്യപ്രകാശത്തില്‍ കഴിയുന്നവരാണ്. ബ്ലൂ-ബ്ലാക്ക് നിറം കണ്ടവര്‍ കൂടുതലും രാത്രി ജീവിതം ശീലമാക്കിയവരാണ്.
Leave a Reply