Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൈകളുടെ വലിപ്പം നോക്കി ഒരാളുടെ സ്വഭാവം മനസിലാക്കാമെന്ന് വിദഗ്ദർ പറയുന്നു. ശരീരത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമാണ് കൈകൾ. ഒരാളുടെ ഭൂതം ,ഭാവി, വർത്തമാനം എല്ലാം കൈകൾ നോക്കി മനസ്സിലാക്കാവുന്നതാണ്. ഓരോ വലിപ്പത്തിലുള്ള കൈകളുള്ളവർക്കും വ്യത്യസ്ത സ്വഭാവങ്ങളാണ്.
വളരെ വലിയ കൈകൾ ഉള്ളവർ ലോലമനസ്കരും എല്ലാകാര്യത്തിലും വിജയിക്കുന്നവരുമായിരിക്കും. ഇവർ എല്ലാ കാര്യത്തിലും ശ്രദ്ധയോടെ മാത്രമേ തീരുമാനങ്ങൾ എടുക്കുകയുള്ളു. പ്രശ്നങ്ങളെ വളരെ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്യാനും ഇവർ മിടുക്കരായിരിക്കും. എന്നാൽ ചെറിയ കൈകളുള്ളവർ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവ വളരെ പെട്ടെന്ന് കൈകാര്യം ചെയ്യുന്നവരുമായിരിക്കും.
–
–
ഒരു വിരലിന്റെ അറ്റം കൂർത്തിരിക്കുകയും മറ്റു വിരലുകൾ ചതുരാകൃതിയിലോ, വക്രരൂപത്തിലോ ആയിരിക്കുകയും ചെയ്ത കൈകാലുള്ളവർ പല വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നവരും ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നവരുമാണ്.
മെലിഞ്ഞ് നീണ്ട അറ്റം കൂർത്ത വി വിരലുകളുടെ ഉടമകൾ സമർത്ഥരും കലാസ്നേഹികളുമായിരിക്കും.ഇവർ ധാരാളം പണം ചിലവഴിക്കുന്ന സ്വഭാവക്കാരായിരിക്കും. കഠിനാധ്വാനത്തിലൂടെ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കാൻ ഇവർ ശ്രമിച്ചിക്കൊണ്ടിരിക്കും.
–
–
കൃത്യമായ ആകൃതിയില്ലാത്ത കൈവിരലുകളുടെ ഉടമസ്ഥർ പ്രായോഗിക ബുദ്ധിയുള്ളവരാണെങ്കിലും എടുത്തുചാടുന്ന സ്വഭാവക്കാരായിരിക്കും. ഇവരുടെ വിരലുകളുടെ അറ്റം പരന്നിരിക്കും. എൻജിനിയറിങ് വിദഗ്ധരുടെയും, ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യുന്നവരുടെയും വിരലുകൾ ഇത്തരത്തിലായിരിക്കും.
സമചതുരാകൃതിയിലുള്ള കൈകളും നഖങ്ങളും ഉള്ളവർ വളരെ പ്രായോഗിക ബുദ്ധിയുള്ളവരായിരിക്കും. സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കരായ ഇവർ ബിസിനസ്സിൽ വളരെയേറെ ശോഭിക്കും.
–
–
മെലിഞ്ഞ് നീണ്ട് ത്രികോണാകൃതിയിലുള്ള കൈവിരലുകലുള്ളവർ തത്വചിന്തകരായിരിക്കും. ഇവരുടെ സ്വഭാവസവിശേഷതകൾ മറ്റുള്ളവർക്ക് എളുപ്പം മനസിലാക്കാൻ സാധിക്കില്ല.
കുറുകിയതും വണ്ണമുള്ളതുമായ വിരലുകളുള്ളവർ അക്രമങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നവരാണ്. ഇവർ ക്ഷിപ്രകോപികളായിരിക്കും.
നീണ്ടു മെലിഞ്ഞ വിരലുകളിൽ ആൽമണ്ട് രൂപത്തിലുള്ള നഖങ്ങൾ ഉള്ളവർ ആദർശവാദികളാണെങ്കിലും മറ്റുള്ളവർക്ക് ഇവരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയും.ഇവർ ശാന്തശീലരും സ്വപ്നലോകത്ത് ജീവിക്കാൻ ഏറെ താത്പര്യമുള്ളവരുമായിരിക്കും.
Leave a Reply