Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 5:51 pm

Menu

Published on December 16, 2017 at 3:01 pm

ഒരു മുട്ടയുടെ വില 50 രൂപയോളം, ഇറച്ചിക്ക് 800; ഇത് കടക്ക്നാദ് കോഴി

kadaknath-chicken-specialties

കോഴിവിലയുടെ കാര്യത്തില്‍ കുറച്ചുനാള്‍ മുന്‍പ് നമ്മുടെ നാട്ടിലുണ്ടായ പ്രശ്‌നങ്ങളൊക്കെ ഒന്ന് കെട്ടടങ്ങിയിരിക്കുകയാണ്.

എന്നാല്‍ ഇത് നോക്കൂ ഒരു കോഴി മുട്ടയുടെ വില 50 രൂപയോളം, കോഴി ഇറച്ചിക്ക് 800 രൂപയോളം. ഇറച്ചിയുടെ വില പിന്നെയും വീണ്ടും കൂടിയോ എന്ന് തെറ്റിദ്ധരിക്കേണ്ട. കേരളത്തിലെ കാര്യമല്ല, ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ കാണപ്പെടുന്ന കടക്ക്നാദ് എന്ന വിഭാഗം കോഴിയുടെ വിലയാണിത്.

വളരെ അപൂര്‍വമായി കാണപ്പെടുന്ന കറുത്ത നിറത്തിലുള്ള കോഴിയാണ് കടക്ക്നാദ്. മധ്യപ്രദേശിലെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടാറുള്ളത്.

മധ്യപ്രദേശിലെ ജാബുവാ ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ ഈ കോഴിയെ കാലങ്ങളായി വ്യാപകമായി വളര്‍ത്തി പോരുന്നു.

മെലാനില്‍ അമിതമായി അടങ്ങിയത് കൊണ്ട് തന്നെ ഇവയുടെ ഇറച്ചിക്കും കറുപ്പ് നിറമാണ്. മുട്ട ചാര നിറത്തിലും കറുപ്പ് നിറത്തിലും കാണപ്പെടാറുണ്ട്, കടക്ക്നാദിലെ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങളാണ് ഇവയുടെ ഇറച്ചിക്കും മുട്ടയ്ക്കും മറ്റുള്ളവയില്‍ നിന്നും വില ഉയര്‍ന്നതാക്കുന്നത്. വിറ്റാമിന്‍ ബി1, ബി2, ബി6 ബി12,സി ഇ എന്നിവയുടെ നിറഞ്ഞ കലവറയാണ് കടക്ക്നാദ് കോഴികള്‍.

കൂടാതെ പ്രോട്ടീന്‍, കൊഴുപ്പ്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ഈ കോഴികളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ക്ഷയം, ഹൃദയ സംബന്ധമായ രോധങ്ങള്‍, സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശനങ്ങള്‍. വിവധ തരത്തിലുള്ള തലവേദനകള്‍ അങ്ങനെ നിരവധി രോഗങ്ങള്‍ മാറ്റുവാനുള്ള ഔഷധ ഗുണങ്ങള്‍ കടക്ക്നാദ് കോഴിയുടെ ഇറച്ചിയിലും മുട്ടകളിലും അടങ്ങിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News