Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാലിനെതിരെ പരിഭവങ്ങള്‍ പങ്ക് വെച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി.മുപ്പത് വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും ഫോണില്‍ വിളിക്കാത്തയാളാണ് മോഹന്‍ലാല്‍. ഇതില്‍ തനിക്ക് അത്ഭുതം തോന്നുന്നു. മോഹന്‍ലാലുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെങ്കിലും തന്റെ വീടിന്റെ തൊട്ടടുത്ത് ഒരു സിനിമയുടെ മുഴുവന്‍ ഷൂട്ടിങ്ങ് നടന്നിട്ടും ലാല്‍ വീട്ടില്‍ വന്നില്ല. അത്രയും വലിയ താരമാണ് മോഹന്‍ ലാല്‍ എന്നും കൈതപ്രം പറഞ്ഞു. താരത്തെ വിമര്‍ശിക്കുകയല്ല മറിച്ച് മോഹന്‍ലാലിന്റെ ഇടപഴകലിലെ പരിഭവം പങ്ക് വെക്കുകയാണ് താന്‍ ചെയ്തതെന്നും കൈതപ്രം പറഞ്ഞു. നോട്ടുകള്‍ അസാധു ആക്കലിനെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെതിരെ സിനിമാ രംഗത്ത് നിന്ന് ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് കൈതപ്രത്തിന്റെ വിമര്‍ശനം. മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്ക് മുന്നിലും ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പസമയം ക്യൂ നില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു മോഹന്‍ലാല്‍ ബ്ലോഗിലൂടെ അഭിപ്രയപ്പെട്ടത്. ബ്ലോഗിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകന്‍ എം എ നിഷാദ്, രാഷ്ട്രീയ രംഗത്ത് നിന്ന് വിടി ബല്‍റാം, വിഡി സതീശന്‍, ജെയ്ക്ക് സി തോമസ്, പി മുഹമ്മദ് റിയാസ് എന്നിവരുള്‍പ്പെടേയുള്ള പ്രമുഖരും ബ്ലോഗിനെതിരെ രംഗത്ത് വന്നു.
Leave a Reply