Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു കരൾ ബാധിത രോഗിയുടെ കരൾ മാറ്റിവക്കുന്ന ശസ്ത്രക്രിയക്ക് 8 ലക്ഷം രൂപ വേണമായിരുന്നു.. അവിടുള്ള കുറച്ച് യുവാക്കൾ ചേർന്ന് പണം പിരിക്കാൻ തുടങ്ങി. എന്നാൽ എത്ര ശ്രമിച്ചിട്ടും ആവശ്യമായ പണം ശേഖരിക്കാൻ പറ്റിയില്ല.. അപ്പോളാണ് ആ പ്രദേശത്ത് ഒരു സിനിമയുടെ ഷൂട്ടിംഗിനായി മണിച്ചേട്ടൻ വന്നത്. അതറിഞ്ഞ അവിടുള്ള യുവാക്കൾ എന്തെങ്കിലും ഒരു ഫണ്ട് ആ പാവപെട്ട മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി തരണമെന്ന് അപേക്ഷിച്ചു. അപ്പോൾ മണിച്ചേട്ടൻ പറഞ്ഞു; “എന്റെ കയ്യിൽ ഇപോ ഉള്ള ഫണ്ട് തന്നാൽ ഒന്നും ആകാൻ പോകുന്നില്ലല്ലോ.. നിങ്ങൾ ഒരു പണി ചെയ്യ്, ഒരു പരിപാടി സംഘടിപ്പിക്ക്. മിമിക്സ് ആയികൊട്ടെ. ഞാൻ വന്നു ഫ്രീ ആയി നടത്തി തരാം.. പാസ്സ് വെച്ച് ആളെ കേറ്റിക്കോ. കിട്ടുന്ന പൈസ എല്ലാം അയാളുടെ ചികിത്സക്ക് എടുത്തോ..”
അങ്ങനെ അവരെല്ലാം ചേർന്ന ഒരു പരുപാടി നടത്തി. പരിപാടി കഴിഞ്ഞ് സംഘടകർക്ക് ലഭിച്ച തുക 12 ലക്ഷത്തിന് മുകളിലായിരുന്നു.. അങ്ങനെ അവർ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ 8 ലക്ഷം രോഗിക്ക് നൽകി ബാക്കി വന്ന 4 ലക്ഷം അവരുടെ വീട്ടുകാർക്ക് മറ്റു വീട്ടാവശ്യങ്ങൽക്കായും നൽകി ആ യുവജന സംഘം തീർത്തും മാതൃകയായി… അവിടെ ഷൂറ്റിങ്ങിനു വന്നപ്പോൾ, അവരുടെ വാക്കുകൾ കെട്ട് അവരെ സഹായിച്ച മണിച്ചേട്ടൻ അങ്ങനെ ഒരു കുടുംബത്തിന്റെ ദൈവവും ആയി മാറി….
അതെ മനുഷ്യൻ തന്നെ ആണ് മനുഷ്യരുടെ ദൈവം…!!!
(സ്ഥലമോ വിവരങ്ങളോ ലഭ്യമല്ല. മണിച്ചേട്ടന്റെ ഉള്ളിലെ നന്മ തിരിച്ചറിഞ്ഞപ്പോൾ, അത് നിങ്ങളുമായി പങ്കു വെക്കണം എന്ന് തോന്നിയത് കൊണ്ട് മാത്രം പ്രസിദ്ധീകരിക്കുന്നു…)
കടപ്പാട്: ഓൺലുക്കേർസ് മീഡിയ
Leave a Reply