Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹിംസയുടെ സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രചരിപ്പിക്കണമെന്ന് കമല്‍ ഹസനോട് ദെലൈലാമ. തിബറ്റന്‍ ആത്മീയ നേതാവ് ദെലൈലാമയും കമല്‍ ഹസനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ദെലൈലാമ ഇക്കാര്യം ആവശ്യപ്പെട്ടത്. അബ്ദുള്‍കലാം സേവന പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും മദ്രാസ് ഐ.ഐ.ടി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കാനുമായാണ് ദലൈലാമ ചെന്നൈയിലെത്തിയത്.താനും ദെലൈലാമയും തമ്മില്‍ ഒരു കാര്യത്തില്‍ സാമ്യമുണ്ടെന്നായിരുന്നു എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കമല്‍ ഹസന്‍ പ്രതികരിച്ചത്. ആത്മീയ കാര്യങ്ങളില്‍ തനിക്കുള്ള താത്പര്യമാണ് സിനിമയുടെ കാര്യത്തില്‍ ദലൈലാമയ്ക്ക് എന്ന് കമല്‍ പറഞ്ഞു.
സിനിമയല്ല ടി.വി സീരിയല്‍ പോലും കാണുന്ന വ്യക്തിയല്ല ദലൈലാമ, ജീവിതത്തില്‍ ഇന്നുവരെ ഒരു സിനിമയും അദ്ദേഹം കണ്ടിട്ടില്ല, തനിക്കും ആത്മീയതയില്‍ വലിയ പിടിയില്ലെന്നുമായിരുന്നു കമല്‍ ഹസന്റെ പ്രതികരണം. എന്നാല്‍ അഭിനയരംഗത്തുള്ള തന്റെ കഴിവ് അഹിംസയുടെ പ്രചരണത്തിന് ഉപയോഗപ്പെടുത്തണമെന്ന് ദലൈലാമ ഉപദേശിച്ചുവെന്നും ഈ രംഗത്ത് താന്‍ പരിശ്രമങ്ങള്‍ നടത്തുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
Leave a Reply