Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 11:59 pm

Menu

Published on November 28, 2017 at 4:21 pm

എലികള്‍ക്കായി ഇന്ത്യയില്‍ ഒരു ക്ഷേത്രമോ?

karni-mata-temple-of-rats

ക്ഷേത്രാചാരങ്ങള്‍ക്ക് ഏറെ പ്രസിദ്ധമാണ് ഇന്ത്യയിലെ ക്ഷേത്രങ്ങള്‍. വിവിധ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. ദേവന്മാരെയും ദേവിമാരെയും പഞ്ചഭൂതങ്ങളെയും ആരാധിക്കുന്ന ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ എലികളെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?

രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള കര്‍ണി മാതാ ക്ഷേത്രം എലികളെ ആരാധിക്കുന്ന ക്ഷേത്രം എന്ന നിലയില്‍ പ്രസിദ്ധമാണ്. ഇരുപതിനായിരത്തോളം വരുന്ന എലികളാണ് ഇവിടുത്തെ ദൈവങ്ങള്‍. ഇവിടുത്തെ കര്‍ണി മാതയുടെ പുനര്‍ജന്‍മമാണ് എലികള്‍ എന്നാണ് വിശ്വാസം.

ദുര്‍ഗാദേവിയാണ് കര്‍ണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ മൂഷിക സേനയാണ് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും കര്‍ണി മാതാ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ബീക്കാനീറിനെ സംരക്ഷിക്കുന്നത് ഈ മൂഷിക സേനയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

ക്ഷേത്രത്തെ കുറിച്ച് പ്രചരിക്കുന്ന ഐതീഹ്യം ഇതാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ദുഷ്ടനായ ഒരു ഭരണാധികാരി മാനസാന്തരപ്പെട്ട് തനിക്കും തന്റെ വംശത്തിനും മാപ്പ് നല്‍കണമെന്ന് കര്‍ണിമാതാ ദേവിയോട് അപേക്ഷിച്ചു. ഭരണാധികാരിക്ക് മാപ്പുനല്‍കിയ ദേവി ഒരു വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തില്‍ അഭയം നല്‍കി. എല്ലാകാലവും ബിക്കാനീറിന്റെ കാവല്‍ക്കാരായി തുടരാന്‍ അവരോട് ദേവി ആവശ്യപ്പെട്ടെന്നുമാണ് ഐതിഹ്യം.

രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള ദേഷ്‌നോക്ക് എന്ന റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഏതാനും നിമിഷങ്ങളുടെ നടത്തം മതി കര്‍ണിമാതാ ക്ഷേത്രത്തിലെത്താന്‍. മറ്റുക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി രാജസ്ഥാന്റെ പ്രൗഢി വിളിച്ചോതുന്ന വെണ്ണക്കല്ലില്‍ കൊത്തുപണികള്‍ തീര്‍ത്ത തൂണുകള്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. വെള്ളിയില്‍ തീര്‍ത്ത കവാടം കടന്നു വേണം മുറ്റത്തേക്ക് പ്രവേശിക്കാന്‍. മുറ്റം നിറയെ എലികളാണ്. ഇവരാണ് ഈ ക്ഷേത്രത്തിന്റെ കാവല്‍ക്കാര്‍. രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നും ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇപ്പോള്‍ കാല്‍ ലക്ഷത്തിലധികം എലികള്‍ ഈ ക്ഷേത്രത്തിലുണ്ട്. ഇവയില്‍ രണ്ടെണ്ണം വെളുത്ത നിറത്തിലുള്ളതാണ്. അപൂര്‍വമായി മാത്രമേ അവയെ കാണാന്‍ സാധിക്കൂ. വെളുത്ത എലിളെ കാണുകയോ ഇവ, പാദങ്ങളില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ദേവി നിങ്ങളില്‍ സംപ്രീതയായിരിക്കുന്നുവെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ഏതെങ്കിലും കാരണവശാല്‍ ക്ഷേത്രത്തിലെ എലികളെ കൊന്നാല്‍ അതിന് പ്രായശ്ചിത്തമായി സ്വര്‍ണം കൊണ്ട് തീര്‍ത്ത ഒരു എലിയെ ക്ഷേത്രത്തില്‍ നല്‍കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News