Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 8, 2026 9:01 pm

Menu

Published on May 9, 2017 at 10:49 am

അമ്മയാകാനൊരുങ്ങുന്നവര്‍ക്കായി കിഡ്‌ബോണ്‍

kidborn-is-here-for-pregnant-women

ഒന്നാലോചിച്ചു നോക്കൂ ഒരു കുഞ്ഞിന്റെ അമ്മയാവുക എന്നത് എത്ര സന്തോഷമുള്ള കാര്യമാണ്. ഗര്‍ഭണിയാണെന്ന് അറിഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ഒരു സ്ത്രീയുടെ ജീവിത രീതികള്‍ മാറുകയാണ്. കാരണം ഇനിയങ്ങോട്ട് തന്റെ കാര്യം മാത്രമല്ല തന്റെ ഉള്ളിലുള്ള ഒരു ജീവന്റെ കാര്യം കൂടി നോക്കേണ്ടതുണ്ട്.

പണ്ടു കാലത്താണെങ്കില്‍ വീട്ടിലെ മുതിര്‍ന്നവരാകും ഗര്‍ഭിണികളുടെ ശ്രുശ്രൂഷയും മറ്റും ചെയ്യുന്നത്. എന്നാല്‍ ഇന്നത്തെ ഫ്‌ളാറ്റ് സംസ്‌കാരത്തില്‍ ഇതിനൊക്കെ ഇവിടുന്ന് ആളുകള്‍? എവിടുന്ന് സമയം. ഗര്‍ഭകാലമെന്നത് ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ട സമയം കൂടിയാണ്. ഇതിനായി എപ്പോഴും ഡോക്ടറെ സമീപിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് ഏതു സമയത്തും ആശ്രയിക്കാവുന്ന ഒരു ബ്ലോഗ് പരിചയപ്പെട്ടാലോ?

കിഡ്‌ബോണ്‍ എന്നാണ് ഇതിന്റെ പേര്. ഗര്‍ഭിണിയായിരിക്കുന്ന ഒരു സ്ത്രീക്ക് നിരവധി സംശയങ്ങള്‍ ഉണ്ടാകും. ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം, ശരീര ശുചിത്വം എങ്ങനെ, ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോ, വസ്ത്രധാരണത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോ തുടങ്ങി നിങ്ങളുടെ എല്ലാ സംശയങ്ങളും ഇവിടെ പങ്കുവെയ്ക്കാം. ഇതിന് കൃത്യമായ ഇടവേളകളില്‍ മറുപടി ലഭിക്കുന്നതാണ്.

നിങ്ങള്‍ എത്ര ആഴ്ച ഗര്‍ഭിണിയാണെന്നത് അനുസരിച്ചാണ് കിഡ്‌ബോണ്‍ നിങ്ങള്‍ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. കിഡ്‌ബോണിനെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫാമിലി ഡോക്ടര്‍ എന്ന രീതിയില്‍ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ഗര്‍ഭണികളില്‍ ഓരോ ആഴ്ചകളിലുമുണ്ടാകുന്ന ശാരീരികവും അല്ലാത്തതുമായ മാറ്റങ്ങള്‍, ഈ സമയത്ത് അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍, ഗര്‍ഭ കാലത്ത് പാലിക്കേണ്ട ഭക്ഷണക്രമം, ഗര്‍ഭ കാലത്തെ ആരോഗ്യം, ഗര്‍ഭ കാലത്തെ വിവിധ പരിശോധനകള്‍ തുടങ്ങി ഒരു ഗര്‍ഭിണി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം കിഡ്‌ബോണില്‍ ലഭ്യമാണ്.

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. http://www.kidborn.com/pregnancy-week-by-week-expert-guidence/ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ കാണുന്ന ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ഇതില്‍ നിങ്ങള്‍ എത്ര ആഴ്ച ഗര്‍ഭിണിയാണെന്ന ഓപ്ഷന്‍ പ്രത്യേകമായി നല്‍കിയിട്ടുണ്ട്. കാരണം ഇതിനനുസരിച്ചാണ് നിങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുക. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഗര്‍ഭാവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങള്‍ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഇന്‍ബോക്‌സില്‍ ലഭ്യമാകുന്നതാണ്.

ഇവ എളുപ്പത്തില്‍ വായിച്ച് മനസിലാക്കാനും സാധിക്കുന്നവയാണ്. എന്നാല്‍ ഇത് വായിക്കാന്‍ മടിയുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ ഓഡിയോ രൂപത്തിലും ലഭ്യമാണ്.

ഗര്‍ഭിണിയെന്ന് അറിയുമ്പോള്‍ മുതല്‍ പതിവു ജീവിതരീതികളെല്ലാം ഉപേക്ഷിച്ചു വിശ്രമം എടുക്കേണ്ടതില്ല. അതേ സമയം പഴയതുപോലെ ഓടിനടന്നു ജോലികള്‍ ചെയ്യുകയും വേണ്ട. ഗര്‍ഭാവസ്ഥയുടെ ആദ്യ നാളുകളില്‍ കടുത്ത ക്ഷീണമാണ് മിക്കവര്‍ക്കും. ഛര്‍ദിപോലെയുള്ള അസ്വസ്ഥതകള്‍ വേറെ. ഇക്കാലത്ത് ആവശ്യമായ വിശ്രമം വേണം. കൃത്യമായ വൈദ്യ പരിശോധനകളും ജീവിത ശൈലിയും ഉണ്ടെങ്കില്‍ ഗര്‍ഭകാലം ആനന്ദകരമായി കടന്നുപോകും. ഇക്കാലയളവില്‍ നിങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ കിഡ്‌ബോണുണ്ടാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News