Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2026 10:36 am

Menu

Published on January 2, 2017 at 3:21 pm

‘ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട’ : യേശുദാസ്

kj-yesudas-against-selfie

പെണ്ണുങ്ങള്‍ ജീന്‍സ് ധരിക്കരുതെന്ന യേശുദാസിന്റെ പ്രസ്താവന ഉണ്ടാക്കിയ വിവാദം ചെറുതല്ല. എന്നാൽ ഇപ്പോൾ വീണ്ടും മറ്റൊരു പ്രസ്താവനയുമായി യേശുദാസെത്തിയിരിക്കുകയാണ്. യുവാക്കളുടെ സെല്‍ഫി പ്രേമത്തെയാണ് യേശുദാസ് വിമര്‍ശിക്കുന്നത്.

തൊട്ടുരുമ്മിയുള്ള സെല്‍ഫിയെയാണ് ഗാനഗന്ധര്‍വ്വന്‍ ‘വിലക്ക്’ കല്‍പ്പിച്ചിരിക്കുന്നത്. എണ്‍പതുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ലെന്നും യേശുദാസ് പറയുന്നു. ഇത് എന്റെ ഭാര്യ, മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല.

സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തിലാണ് യേശുദാസിന്റെ സെല്‍ഫി വിലക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന യേശുദാസിന്റെ പ്രസ്താവന നേരത്തെ ഏറെ വിവാദമായിരുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. മറച്ചുവെക്കേണ്ടത് മറച്ചുതന്നെ വെക്കണം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News