Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 7:49 am

Menu

Published on September 30, 2017 at 4:48 pm

മൂന്നു വയസില്‍ ദൈവമായി തെരഞ്ഞെടുക്കപ്പെട്ട നേപ്പാളിലെ പുതിയ ‘കുമാരി; വയസ്സറിയിക്കുമ്പോള്‍ വീണ്ടും മനുഷ്യസ്ത്രീ

kumari-nepal-kathmandu-hindu-living-goddess-trishna-shakya

കാഠ്മണ്ഡു: നേപ്പാളില്‍ ഇത്തവണ ജീവിച്ചിരിക്കുന്ന പുതിയ ദൈവമായി തെരെഞ്ഞെടുക്കപ്പെട്ടത് മൂന്നു വയസുകാരി തൃഷ്ണ ഷാക്യ. നേപ്പാളിലെ പരമ്പരാഗത ആചാരമായ ജീവിച്ചിരിക്കുന്ന പുതിയ ദൈവത്തെ തെരഞ്ഞെടുക്കുന്ന ചടങ്ങിനൊടുവിലാണ് കൊച്ചു തൃഷ്ണ പുതിയ ‘കുമാരി’ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

കുട്ടിയുടെ ജാതകവും ദൈവീക അടയാളങ്ങളും പരിശോധിച്ച ശേഷമായിരുന്നു തൃഷ്ണയെ ദൈവമായി അവരോധിച്ചത്. കഴിഞ്ഞ ദിവസം ‘ദേവതാ’ അവരോധന ചടങ്ങിന് വേണ്ടി കുഞ്ഞിനെ മാതാപിതാക്കളില്‍ നിന്നും ഏറ്റെടുത്ത് തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിച്ചിരുന്നു. ആടുകളേയും കാളകളേയും ബലി കഴിച്ച് നടത്തുന്ന പൂജയ്ക്കൊടുവിലായിരുന്നു തെരഞ്ഞെടുപ്പ്.

നിലവിലെ ദൈവമായിരുന്ന മാറ്റിനാ ഷാക്യ വയസ്സറിയിച്ച സാഹചര്യത്തിലാണ് പുതിയ ദേവിയെ തെരഞ്ഞെടുത്തത്. നേപ്പാളിലെ ഹിന്ദു സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന ആചാരത്തില്‍ നാലു പേരില്‍ നിന്നാണ് തൃഷ്ണയെ തെരഞ്ഞെടുത്തത്.

പരമ്പരാഗതമായി നിഷ്‌കര്‍ഷിച്ചിരിക്കുന്ന 32 യോഗ്യതകള്‍ ചേരുന്ന കുട്ടികളെയാണ് ദേവിയായി അവരോധിക്കുക. ആല്‍ പോലെയുള്ള ശരീരം, പശുവിനെപ്പോലെയുള്ള കണ്‍പീലി, താറാവിന്റേത് പോലെ മൃദുവും വ്യക്തവുമായ ശബ്ദവും തുടങ്ങിയവ ഈ യോഗ്യതയില്‍ ചിലതാണ്.

പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കുമായി കാഠ്മണ്ഡുവിലെ ക്ഷേത്ര കൊട്ടാരമായ പൗരാണിക ദര്‍ബാറിലേക്ക് കുട്ടിയെ കൊണ്ടുപോയി. പ്രായപൂര്‍ത്തിയാകുന്നത് വരെ കുട്ടി ഇവിടെ താമസിക്കും. ദേവതയായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞിന് ഇനി വര്‍ഷത്തില്‍ 13 ദിവസം മാത്രമായിരിക്കും പുറത്തിറങ്ങാന്‍ സാധിക്കുക.

അതേസമയം തിരിച്ചറിയാത്ത പ്രായത്തില്‍ കുട്ടികളെ കുടുംബത്തില്‍ നിന്നും വേര്‍പെടുത്തി വിദ്യാഭ്യാസത്തിനു പോലും അവകാശം നിഷേധിക്കപ്പെടുന്ന ഈ ആചാരത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. 2008 ല്‍ ഹിന്ദു രാജവംശത്തിന്റെ ഭരണം അവസാനിച്ചപ്പോള്‍ ഈ ആചാരത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News