Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:കേരളത്തെ മുഴുവൻ നാശം വിതക്കാൻ അവൻ എത്തുന്നു……പേര് ലാ നിന..പേര് കേൾക്കുംപോലെ ലാ നിന അത്ര ശാന്ത സ്വഭാവക്കാരനാണെന്നൊന്നും കരുതേണ്ട. ഈ കൊടും ചൂടിനെക്കാള്‍ ഭീകരമായ അവസ്ഥയാകും ലാ നിന മൂലം കേരളത്തില്‍ ഉണ്ടാവുക.
ചൂട് കടുത്തിരിക്കുന്ന കേരളത്തില്‍ കനത്ത മഴയുമായി ലാ നിന എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. ലാ നിന എത്തുന്നതോടെ കേരളത്തിലെ നദികളും ആറുകളുമെല്ലാം നിറഞ്ഞുകവിയുകയും വലിയ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തേക്കാം. പ്രതീക്ഷിക്കാവുന്നതിലും അധികം അളവില്‍ മഴ ലഭിച്ചാല്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലാകുന്ന അവസ്ഥ വരെയുണ്ടായേക്കാം.
പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന താഴ്ന്ന വായുമര്‍ദ്ദമാണ് ലാ നിനയ്ക്ക് കാരണം.ആഗോളതാപനം തുടരുകയാണെങ്കില്‍ എല്‍നിനോക്ക് പകരം ലാ നിന വരുന്നതിന് കാരണമാകും. കേരളത്തില്‍ തുടര്‍ച്ചയായി മഴ ലഭിക്കുന്നതിന് ഇത് കാരണമാകും. തുടര്‍ച്ചയായ മഴ ചിലപ്പോള്‍ ചെന്നൈയില്‍ സംഭവിച്ചതുപോലെയൊരു അവസ്ഥയിലേക്ക് നയിക്കുന്നതിനും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.സെപ്തംബറോടെ ലാ നിന ശക്തിപ്രാപിക്കും. കേരളത്തിന് കനത്ത നാശനഷ്ടം തന്നെയാകും ലാ നിന സമ്മാനിയ്ക്കുക
Leave a Reply