Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 5:01 pm

Menu

Published on October 28, 2013 at 3:49 pm

മരണം സ്ഥിതീകരിച്ച് 19 മണിക്കൂറിനു ശേഷം പുനർജീവിച്ചു !!

lady-relived-after-19-hours-after-death

ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ്‌ തികച്ചും അവിശ്വസനീയമായ ഈ വാര്‍ത്ത വന്നത്‌. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി ഗീതാബെന്‍ രാംനായി വസാവ എന്ന 26 കാരിയായ വീട്ടമ്മ ക്ഷയരോഗം ബാധിച്ച്‌ മരിച്ചതായി ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്‌. ദുഃഖാകുലരായ ബന്ധുക്കള്‍ ഗീതയുടെ ‘മൃതദേഹം’ വീട്ടിലെത്തിച്ചു. സൂര്യാസ്‌തമനത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കരുത് എന്ന ഹിന്ദു മതാചാരമാണ് ഗീതാബെന്നിനെ രക്ഷിച്ചത്‌. വ്യാഴാഴ്‌ച രാത്രി ആയതിനാൽ സംസ്കാരം അടുത്ത ദിവസം ഉച്ചയ്‌ക്ക് രണ്ട്‌ മണിക്ക്‌ ശവസംസ്‌കാരം നിശ്‌ചയിക്കുകയായിരുന്നു . എന്നാല്‍, ശവസംസ്‌കാരത്തിനുളള ഒരുക്കങ്ങള്‍ പുരോഗമിക്കവെ മരിച്ചുവെന്ന്‌ വിധിയെഴുതിയ ഗീതാബെന്‍ മരണം സ്ഥിതീകരിച്ച് 19 മണിക്കൂറിനു ശേഷം ജീവിച്ചു!!!’എന്നെ എന്തിനാണ്‌ ശവപ്പറമ്പിലേക്കു കൊണ്ടുവന്നത്‌; ഞാന്‍ മരിച്ചിട്ടില്ല’- എന്നു പറഞ്ഞു കൊണ്ടായിരുന്നു ഗീതാബെൻ എഴുന്നേറ്റത്. എന്തായാലും പ്രിയതമയെ ജീവനോടെ കിട്ടിയ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും സന്തോഷം അടക്കാനായില്ല. അവർ ഗീതയെ തിരിച്ചുനല്‍കിയതിന്‌ ബന്ധുക്കള്‍ ദൈവത്തിനു നന്ദി പറഞ്ഞ്‌ അവരെ രഥത്തിലേറ്റി ഗ്രാമത്തില്‍ പ്രദക്ഷിണം വച്ചു. മരിച്ചുവെന്ന്‌ പറഞ്ഞ ദിവസം തന്നെ ശവസംസ്‌കാരം നടന്നിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്‌ഥിതിയെന്നാണ്‌ ബന്ധുക്കള്‍ ഞെട്ടലോടെ ഓര്‍ക്കുന്നത്‌…!!!!

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News