Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂര്‍ :കാമുകി കാമുകനോട് പ്രതികാരം ചെയിതു.ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് കാണ്‍പൂരിലെ ഒരു ഹോട്ടല്‍ മുറിയിലാണ്.ശരിക്കും പറഞ്ഞാൽ ഒരു സിനിമാസ്റ്റൈൽ പ്രതികാരം.ഫീമെയില്‍ കോട്ടയം’ എന്ന സിനിമയിൽ റിമ കല്ലിങ്കലിന്റെ ടെസ്സ കെ എബ്രഹാം നായകനോട് പ്രതികാരം ചെയിതതും ഈ സംഭവവും സാമ്യമുണ്ട്.കാണ്‍പൂര്‍ ഡെഹട്ട് പ്രദേശത്ത് അംറോഹ പ്രൈമറി മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്ന സതീഷ് ചന്ദ്രയെന്ന യുവ ഡോക്ടറാണ് പ്രതികാരത്തിന് ഇരയായത്.മുറിച്ചെടുത്ത സതീഷിന്റെ അവയവം അയാളുടെ ഭാര്യക്ക് കൊറിയറായി അയച്ചു കൊടുത്തിരുന്നു.കൊറിയര്‍ കവറില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് ഭാര്യ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കവര്‍ തുറന്നുനോക്കിയപ്പോഴാണ് സ്വകാര്യ അവയവങ്ങള്‍ വികൃതമാക്കപ്പെട്ട രീതിയില്‍ കാണപ്പെട്ടത്. അവയവങ്ങള്‍ കൊല്ലപ്പെട്ടയാളുടേത് തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ ലഖ്‌നൗവിലേക്ക് ഡിഎന്‍എ ടെസ്റ്റിന് അയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.എന്നാല്‍ പ്രതിയായ യുവതിയെ കണ്ടെത്താന്‍ ഇതുവരെയും പോലീസിനായിട്ടില്ല. സതീഷ് ചന്ദ്ര മുറിയെടുക്കുമ്പോള്‍ കൂടെ 25 വയസ്സ് തോന്നിക്കുന്ന യുവതി കൂടെയുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. സതീഷ് ചന്ദ്രയെ വധിച്ച യുവതിയും ഡോക്ടറാണെന്നാണ് കരുതുന്നത്.
Leave a Reply