Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 1:18 am

Menu

Published on December 20, 2014 at 11:52 am

സംസാരത്തിൽ ഭാഷ ഇനിയൊരു തടസ്സമാകില്ല ; സ്‌കൈപില്‍ ഇനി മൊഴിമാറ്റവും

latest-skype-app-translates-native-languages-in-real-time

മൈക്രോസോഫ്റ്റ് കമ്പനി തങ്ങളുടെ സ്‌കൈപ് മെസഞ്ചര്‍ പതുവല്‍ക്കരിക്കുന്നു.സൈബര്‍ യുഗത്തില്‍ മലയാളത്തിനുവരെ മൊഴിമാറ്റം സാധ്യമായപ്പോള്‍, ലോകത്തെ വീഡിയോ നെറ്റിലൂടെ ബന്ധിപ്പിക്കുന്ന സ്‌കൈപ്പ് മെസഞ്ചര്‍ പുതിയ പരിഷ്‌കാരത്തിലൂടെ ഇനിയും സംസാരത്തിന്റെ മൊഴിമാറ്റം നടത്തിതരും. ‘സ്‌കൈപ് ട്രാന്‍സലേറ്റര്‍ പ്രിവ്യൂ പ്രോഗ്രാം’ എന്ന സാങ്കേതിക വിദ്യ സ്‌കൈപില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയാണ് സ്കൈപ് മെസഞ്ചർ പുതുവത്കരിക്കുന്നത്. സംസാരത്തില്‍ ഭാഷയൊരു തടസമായിത്തീരാതിരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്.ഇതിൻറെ ആദ്യ ഘട്ടം മൈക്രോസോഫ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി.ആദ്യമായി നടത്തിയ പരീക്ഷണത്തില്‍ സ്പാനിഷ് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കുളള റിയല്‍ടൈം മൊഴിമാറ്റമാണ് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. സ്പാനിഷ് സംസാരിക്കുന്ന ഒരു ക്ലാസിലെ കുട്ടികളും ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റൊരു ക്ലാസിലെ കുട്ടികളും തമ്മില്‍ നവീകരിച്ച സ്‌കൈപ് മെസഞ്ചറിലൂടെ സംസാരിച്ചാണ് വിജയകരമായ പരീക്ഷണം നടത്തിയത്. സംസാരത്തിന്റെ മൊഴിമാറ്റം നാല്‍പ്പത് ഭാഷകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News