Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 9:18 pm

Menu

Published on January 7, 2017 at 4:24 pm

ആദ്യപ്രണയം തകർന്നാൽ നിങ്ങൾ ഈ കാര്യങ്ങളൊക്കെ പഠിക്കും…!!

lessons-that-the-pain-of-heartbreak

ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്തവരായി അധികമാരും കാണില്ല.അത്രയേറെ മാധുര്യം പ്രണയത്തിനുണ്ടെന്നതാണ് സത്യം.ഇതിൽ തന്നെ ആദ്യപ്രണയം ഏവർക്കും പ്രിയമുള്ളതായിരിക്കും.ഒരിക്കലും മറക്കാൻ പറ്റുന്ന ഒന്നായിരിക്കില്ല ഇത്.സ്വാഭാവികമായും ആദ്യപ്രണയം തകരുമ്പോൾ ഉണ്ടാകുന്ന മാനസിക വിഷമങ്ങൾ പറഞ്ഞറിയിക്കാൻ കഴിയില്ല.അതിൽ നിന്നും അത്ര വേഗം മുക്തനാകാനും കഴിയില്ല.ആ തകർച്ച നിങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചേക്കാം.അങ്ങനെ ഒരു പ്രണയം തകരുമ്പോള്‍ സ്വഭാവികമായി ഒരു വ്യക്തി മനസിലാക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

മറ്റുള്ളവര്‍ നല്‍കിയിരുന്ന പ്രാധാന്യം

പലപ്പോഴും മറ്റുള്ളവര്‍ നിങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ നല്‍കിയിരുന്ന പ്രാധാന്യം മനസ്സിലാക്കും. കൊടുക്കല്‍ വാങ്ങല്‍ പോളിസിയല്ല ജീവിതം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.

പിരിയുന്നത് വലിയ കാര്യമല്ല

പലപ്പോഴും പ്രണയം പരാജയപ്പെട്ട പരസ്പരം പിരിയുന്നത് അത്ര വലിയ കാര്യമല്ല എന്നു മനസ്സിലാക്കും. അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റിലും ഉണ്ടെന്ന ബോധം ഉണ്ടാകും.

മാതാപിതാക്കള്‍ ഏറ്റവും വലുത്

മാതാപിതാക്കളാണ് ജീവിതത്തില്‍ ഏറ്റവും വലുതെന്നത് നമ്മള്‍ മനസ്സിലാക്കും. പലപ്പോഴും ഇത്തരത്തില്‍ ജീവിതത്തിലുണ്ടാകുന്ന വീഴ്ചകള്‍ പലതും മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കും

മനസ്സ് ശൂന്യം

മനസ്സ് ശൂന്യമാകുക എന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തുന്നുവെന്നതും പ്രത്യേകതയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഊര്‍ജ്ജമുള്‍ക്കൊള്ളണ്ട അവസ്ഥയാണ് നമ്മള്‍ ആര്‍ജ്ജിക്കേണ്ടതും.

സുഹൃത് ബന്ധം ദൃഡമാകും

സുഹൃത് ബന്ധം ദൃഡമാകും എന്നതാണ് പ്രണയ പരാജയത്തില്‍ നിന്നും നമുക്ക് ലഭിയ്ക്കുന്ന ഏറ്റവും വലിയ ഗുണം.

ആത്മവിശ്വാസം വര്‍ദ്ധിക്കും

ഒരു വ്യക്തിക്കു ചുറ്റും കറങ്ങുന്നതല്ല തന്റെ ജീവിതമെന്ന് മനസ്സിലാക്കും. ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.

വീണ്ടുമൊരു പ്രണയം

ഒരു ബന്ധം തകര്‍ന്നവര്‍ പെട്ടെന്ന് അടുത്ത ബന്ധത്തിലേക്ക് എത്താന്‍ എളുപ്പമാണ്. ഇത് പലപ്പോഴും മനസ്സിനെ പോസിറ്റീവ് ചിന്തകള്‍ കൊണ്ട് നിറയ്ക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News