Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകളാണ് കൂടുതലായും നുണകൾ പറയാറുള്ളത് എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ അടുത്തിടെ നടത്തിയ ചില പഠനങ്ങൾ തെളിയിക്കുന്നത് പുരുഷന്മാരാണ് സ്ത്രീകളേക്കാൾ കൂടുതൽ നുണ പറയാറുള്ളതെന്നാണ്. അതിൽ കൂടുതലും കാമുകന്മാരാണ് നുണ പറയുന്നത്. നുണ പറയാൻ പലർക്കും പല കാരണങ്ങളുണ്ടാകും. നല്ല കാര്യങ്ങൾക്കും ചീത്ത കാര്യങ്ങൾക്കും ചിലപ്പോൾ നുണകൾ പറയേണ്ടി വരാറുണ്ട്. എന്നാൽ സ്നേഹബന്ധങ്ങൾ തകരാതിരിക്കാൻ ചെറിയ ചെറിയ നുണകൾ പറയുന്നതിൽ ഒരു തെറ്റുമില്ല. കാര്യങ്ങള്‍ ലഘൂകരിക്കാനും ഇണയെ സന്തോഷിപ്പിക്കാനും മറ്റു ചിലപ്പോള്‍ പറയാനുള്ള എളുപ്പത്തിനും എല്ലാം പലതരം കള്ളങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. കാമുകന്മാർ കൂടുതലും കാമുകിമാരോട് നുണകൾ പറയാറുണ്ട്. അത്തരം ചില നുണകൾ കാമുകിമാർ വിശ്വസിക്കുകയും ചെയ്യും.
–
–
1.കാമുകന്മാർ മിക്കപ്പോഴും പറയുന്ന കാര്യമാണ് ‘ഞാന്‍ തനിച്ചാണ്, എനിക്ക് ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നു, നിന്നെ ഞാന്‍ മിസ്സ് ചെയ്യുന്നു’. ഇവയെല്ലാം. എന്നാൽ ഈ നുണകളെല്ലാം സ്ത്രീക്ക് സുരക്ഷിതത്വം തോന്നിപ്പിക്കാൻ വേണ്ടിയാവും പറയുന്നത്.
2.കാമുകി മോശമായി എന്തെങ്കിലും ഉണ്ടാക്കിയാലും അവളെ സന്തോഷിപ്പിക്കാൻ ‘നീ നല്ല പാചകക്കാരിയാണ്’ എന്നും മറ്റും പറയും. ചിലപ്പോൾ ആ ഭക്ഷണം വായിൽ വെയ്ക്കാൻ കൂടി കൊള്ളില്ല.
–
–
3.ചില കാമുകന്‍മാര്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അവരുടെ പങ്കാളി ചെയ്താല്‍ അവരോട് ദേഷ്യം പ്രകടിപ്പിക്കാറില്ല. പക്ഷെ മനസ്സു നിറയെ അവളോട് അവന് ദേഷ്യമായിരിക്കും.
4.പുരുഷന്‍മാര്‍ അശ്ലീലം നിറഞ്ഞ സിനിമകളും വീഡിയോകളും കാണുന്നുണ്ടാകും. എന്നാൽ കാമുകി ചോദിക്കുമ്പോൾ എനിക്ക് അതിനോടൊന്നും ഒരു താല്‍പ്പര്യവും ഇല്ലെന്ന് അവർ കള്ളം പറയും.
–
–
5. നിനക്ക് എന്നെക്കാൾ കൂടുതൽ ശമ്പളം കിട്ടുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന് ചിലപ്പോൾ പുരുഷന്മാർ പറയും. എന്നാൽ ഇത് കള്ളമായിരിക്കും.
6. വിവാഹത്തിനു മുന്‍പ് കാമുകിയുടെ പിറന്നാള്‍ ദിനവും വലന്റൈന്‍സ് ദിനവും പരസ്പരം ആദ്യം കണ്ട ദിനം പോലും ഓര്‍ത്ത് ആശംസകള്‍ അറിയിക്കുന്ന കാമുകന്‍മാര്‍ക്ക് പിന്നീടത് ഓർമ്മ പോലുമുണ്ടാകില്ല.എന്തിന് കല്ല്യാണത്തിനുശേഷം വിവാഹ വാര്‍ഷിക ദിനം പോലും പുരുഷന്‍മാര്‍ക്ക് ഓര്‍മ്മയുണ്ടാകില്ല. എങ്കിലും എനിക്കറിയാം നമ്മുടെ വിവാഹവാര്‍ഷിക ദിനം, കഴിഞ്ഞില്ലല്ലോ എന്ന് അവർ പറയും. ചിലപ്പോള്‍ ആ ദിനം കഴിഞ്ഞു പോയിട്ടുണ്ടാകാം.
–
–
7. കാമുകിക്കോ ഭാര്യയ്‌ക്കോ തടി അല്‍പം കൂടുതലാണെങ്കില്‍ പുരുഷന്മാർ അവരുടെ ശരീരപ്രകൃതിയെ കുറിച്ച് പുകഴ്ത്തി സംസാരിക്കും. എന്നാൽ സ്ത്രീയുടെ തടി അവരുടെ ലൈംഗികബന്ധത്തിനും കുട്ടികള്‍ ഉണ്ടാകാതിരിക്കാനും തടസ്സമാകുന്നു. ഇതില്‍ സ്ത്രീ ടെന്‍ഷനടിക്കുകയും ചെയ്യുന്നു. ആ അവസരത്തില്‍ പുരുഷന്‍ അവരെ ആശ്വസിപ്പിക്കാന്‍ ചില നുണകള്‍ പറയുന്നു.
8.ചില പുരുഷന്‍മാര്‍ കാമുകിയുമൊത്ത് ഏതെങ്കിലും ഹോട്ടലുകളിൽ കയറിയാൽ ഈ സ്ഥലം എനിക്ക് ഇഷ്ടപ്പെട്ടു. ഇവിടുത്തെ ഭക്ഷണം നല്ലതാണെന്നും അവള്‍ തിരഞ്ഞെടുത്ത എന്തും നല്ലതാണെന്നും പുരുഷന്മാർ വെറുതെയെങ്കിലും പറയും.
–
–
9.കാമുകി ഷോപ്പിംഗിനു പോകാൻ വിളിച്ചാൽ ഇഷ്ടമില്ലെങ്കിലും പുരുഷന്മാർ അവരോട് വരാൻ പറ്റില്ലെന്ന് പറയില്ല. കാമുകിയോടൊപ്പം ഇവർ സന്തോഷ ഭാവത്തോടെ ഷോപ്പിംഗിന് പോകുകയും ചെയ്യും.
10.കാമുകിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരെയോ ഗായകന്മാരെയോ പറഞ്ഞാൽ എനിക്കും അവരെ വളരെ ഇഷ്ടമാണെന്ന് കാമുകൻ നുണ പറയും.
Leave a Reply