Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:06 pm

Menu

Published on August 20, 2016 at 11:38 am

മരണാനന്തര ജീവിതം സാധ്യമോ…?ഗവേഷകർ പറയുന്നു….

life-after-death-confirmed-by-scientists

മരണവും മരണാന്തര ജീവിതവും ഇന്നും ആർക്കും പിടികിട്ടാത്ത  നിഗൂഢ രഹസ്യമായി   ഇന്നും തുടരുകയാണ്.ശാസ്ത്രവും സാങ്കേതിക വിദ്യയും എത്രയേറെ പുരോഗമിച്ചാലും ഇതേ കുറിച്ച് കണ്ടു പിടിയ്ക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല  എന്നതാണ് സത്യം. എന്നാൽ  മരണാന്തര ജീവിതത്തെ കുറിച്ച് തികച്ചും ശക്തമായൊരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്   ഇവിടെ ഒരു കൂട്ടം  ഗവേഷകർ.മരണാനന്തരജീവിതം സത്യമാണെന്ന് തെളിവികളോടെ കണ്ടെത്തിയിരിക്കുകയാണ് ഇവർ.

സൗത്താംടണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടെത്തലിന് പിന്നിൽ .ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷവും മനുഷ്യന്റെ ബോധം മറയുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല മരണം എന്നാണ് ഇവര്‍ പറയുന്നത്. മരണം എന്നത് ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയാലും സാവധാനത്തില്‍ സംഭവിക്കുന്ന ഒന്നാണ്.ഹൃദയം നിലച്ചശേഷവും എല്ലാവരിലും ബോധം ഉണ്ടായിരുന്നിരിക്കണമെന്നും പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നതിന് ശേഷം പലരും ഈ സമയത്തെ സംഭവങ്ങള്‍ മറന്നതാകാമെന്നും ഗവേഷകർ  പറയുന്നു .അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 2000ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News