Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 12:25 pm

Menu

Published on September 18, 2015 at 10:53 am

മകളുടെ മുന്നില്‍വെച്ച് അമ്മമാര്‍ ചെയ്യാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

lifestyle-healthwoman5-things-never-do-in-front-of-your-daughter

കൊച്ചുകുട്ടികളെ സംബന്ധിച്ച് അവരുടെ ആദ്യ റോള്‍മോഡല്‍ എന്നു പറയാവുന്നത് അവരുടെ അമ്മമാരാകും. അമ്മമാരുടെ പെരുമാറ്റം, സ്വഭാവം, സംസാരം എന്നിവയൊക്കെ കുട്ടികളെ ഏറെ സ്വാധീനിക്കും. പെണ്‍കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ പറയുകയും വേണ്ട, അവരുടെ സ്വഭാവവും പെരുമാറ്റവുമൊക്കെ രൂപപ്പെടുന്നതില്‍ അമ്മമാര്‍ക്ക് ഏറെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ പെണ്‍കുട്ടികളുടെ മുന്നില്‍വെച്ച് ചില സംസാരങ്ങളും പെരുമാറ്റവുമൊക്കെ തീര്‍ത്തും ഒഴിവാക്കേണ്ടതുണ്ട്. അത്തരത്തില്‍ പെണ്‍കുട്ടികളുടെ മുന്നില്‍വെച്ച് അമ്മമാര്‍ ഒഴിവാക്കേണ്ട 5 കാര്യങ്ങള്‍…

1. അനുയോജ്യമായ വസ്‌ത്രമില്ല എന്നതിന്റെ പേരില്‍ യാത്ര ഒഴിവാക്കരുത്
വീട്ടില്‍നിന്ന് പുറത്തേക്ക് യാത്ര പോകുന്നത് കുട്ടികള്‍ക്ക് ഏറെ ഇഷ്‌ടമുള്ള കാര്യമാണ്. എന്നാല്‍ യോജിച്ച വസ്‌ത്രമില്ല എന്നതിന്റെ പേരില്‍ അവസനാ നിമിഷം യാത്ര ഒഴിവാക്കുന്ന അമ്മമാരോട് മകള്‍ക്ക് സഹതാപമായിരിക്കും തോന്നുക.

2. ഒരു കാര്യവുമില്ലാതെ മക്കളുടെ മുന്നില്‍വെച്ച് മറ്റുള്ളവരോട് ക്ഷമ ചോദിക്കരുത്
ചില സ്‌ത്രീകള്‍ അമിത വിനയമുള്ളവരാകും. എന്നാല്‍ മകളുടെ മുന്നില്‍വെച്ച് അമിതവിനയം കാണിക്കുന്നത് അത്ര നല്ലതല്ല. ഒരു കാര്യവുമില്ലാതെ മകളുടെ മുന്നില്‍വെച്ച് ക്ഷമ ചോദിക്കരുത്. ഇങ്ങനെ ചെയ്യുമ്പോള്‍, തന്നേക്കാള്‍ അമ്മയ്‌ക്ക് കാര്യം ക്ഷമ ചോദിച്ച വ്യക്തിയോടാകുമെന്ന് മകള്‍ക്ക് തോന്നും.

3. മക്കളുടെ മുന്നില്‍വെച്ച് ഭര്‍ത്താവുമായി വഴക്ക് ഉണ്ടാക്കാതിരിക്കുക
ഇങ്ങനെ ചെയ്യുന്നത് കുട്ടികളില്‍ ആശയകുഴപ്പം വര്‍ദ്ധിപ്പിക്കും. താന്‍ ഏറെ മാതൃകയായി കാണുന്ന അമ്മയോ അച്ഛനോ വാഗ്‌വാദത്തില്‍ പരാജയപ്പെടുമ്പോള്‍ അത് കുട്ടികള്‍ക്ക് സഹിക്കാനാകില്ല. ജീവിതകാലം മുഴുവന്‍ അത് മാനസികമായി അവരെ ആകുലത ഉളവാക്കുകയും ചെയ്യും.

4. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാതിരിക്കുക
കുട്ടികളുടെ മുന്നില്‍വെച്ച് അമ്മമാര്‍ സുഹൃത്തുക്കളോട് മറ്റാരെയെങ്കിലുംകുറിച്ച് പരദൂഷണം പറയാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍, ആരെക്കുറിച്ചാണോ പരദൂഷണം പറയുന്നത്, അവരോട് കുട്ടികള്‍ക്ക് മാനസികമായ ഒരു അടുപ്പം തോന്നാനിടയുണ്ട്. തന്നെയുമല്ല, ഈ ശീലം കുട്ടികളും അനുകരിക്കാന്‍ ഇടയാകും.

5. മറ്റു സ്‌ത്രീകളുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക
കുട്ടികളുടെ മുന്നില്‍വെച്ച് ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ല. അവര്‍ അങ്ങനെ പറയുമ്പോള്‍(അമ്മയെ കാണാന്‍ ഐശ്വര്യറായിയെപോലെയുണ്ട്), അത് നല്ലതല്ലെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News