Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജസ്ഥാൻ : ആധുനീക സമൂഹത്തിൻെറ പ്രതിനിധികളെന്ന് പറഞ്ഞ് നടക്കുമ്പോഴും വിവാഹം കഴിക്കാത്ത ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു താമസിക്കുമ്പോൾ നമ്മുടെ മുഖം കറുക്കും. എന്നാൽ ഗരസിയ ഗോത്രത്തിൽ സ്വന്തം മാതാപിതാക്കളുടെയും ഗോത്രത്തിലെ പ്രമുഖ വ്യക്തികളുടെയും പിന്തുണയോടെയാണ് വിവാഹം കഴിക്കാത്ത സ്ത്രീ പുരുഷന്മാർ ഒരുമിച്ചു താമസിക്കുന്നത്. ആ ബന്ധത്തിൽ കുഞ്ഞുങ്ങളുണ്ടായാൽ ഗോത്രപ്രമുഖന്മാരും ബന്ധുക്കളും മുൻകൈയെടുത്ത് വിവാഹം നടത്തിക്കൊടുക്കും.ലിവ് ഇന്‍ റിലേഷന്‍ ഷിപ്സ് തന്നെ.രാജസ്ഥാനിലെ ഗരസിയ ഗോത്രവിഭാഗങ്ങൾക്കിടയിലാണ് ഇങ്ങനെ ചില ആചാരങ്ങൾ നിലനിൽക്കുന്നത്.
ഇവിടെ ഒരു സ്ത്രീയ്ക്കും പുരുഷനും വിവാഹം കഴിക്കാൻ പണമോ പത്രാസോ അന്തസുള്ള ജോലിയോ വേണമെന്നു നിർബന്ധമില്ല. സ്ത്രീധനത്തിനു വേണ്ടിയുള്ള അടിപിടിയില്ല പീഡനമില്ല. പരിഷ്കാരം തൊട്ടുതീണ്ടാത്തവർ എന്ന മുൻവിധിയോടെ നമ്മൾ വിലയിരുത്തുന്ന ഗോത്രവർഗക്കാർ പരസ്പരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ പുരുഷന്മാരോട് പറയുന്നതൊന്നു മാത്രം. ‘ നിങ്ങൾ ഒരുമിച്ചു ജീവിക്കൂ, കുട്ടികളുണ്ടായാൽ വിവാഹം നടത്തിത്തരാം’.ഇതിനായി ഗോത്രഗ്രാമങ്ങളില്‍ മേളകള്‍ ,ആഘോഷങ്ങള്‍ ഒക്കെ നടത്തപ്പെടുക പതിവാണ്. യുവതീ യുവാക്കള്‍ക്കു പരസ്പ്പരം പരിചയപ്പെടാനും ഇഷ്ടമുള്ള വ്യക്തിയെ തെരഞ്ഞെടുക്കാനും വേണ്ടിയാണ് ഈ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.

ഈ പാരമ്പര്യ ആചാരത്തിനു പിന്നില്‍ ഒരു കഥയുണ്ട്..അതായത് ഗരസിയ ഗോത്രത്തിലെ നാലു സഹോദരങ്ങള്‍ പണ്ടെങ്ങോ മറ്റൊരു സ്ഥലത്തുപോയി താമസിച്ചുവത്രേ.അവരില്‍ മൂന്നുപേര്‍ വിവാഹം കഴിക്കുകയും നാലാമന്‍ ഒരു പെണ്‍കുട്ടിക്കൊപ്പം ഇതുപോലെ ലിവ് ഇന്‍ റിലേഷന്‍ രീതിയില്‍ കഴിയുകയും ചെയ്തു. വിവാഹിതരായ മൂന്നുപേര്‍ക്കും കുട്ടികളുണ്ടായില്ല. എന്നാല്‍ വിവാഹം കഴിക്കാതെ യുവതിക്കൊപ്പം ജീവിച്ച വ്യക്തിക്കു മക്കളുണ്ടായി. അവരുടെ വംശാവലിയാണു തങ്ങള്‍ എന്ന് ഗരസിയ ഗോത്രം ഉറച്ചു വിശ്വസിക്കുന്നു. ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്നു അവര്‍ അവകാശപ്പെടുന്ന ഈ ആചാരം ഇന്നും അനസ്യൂതം തുടരുന്നു.

കുട്ടികള്‍ ഉണ്ടായശേഷവും ചിലര്‍ വിവാഹം കഴിക്കാറില്ല.. കാരണം സാമ്പത്തികം തന്നെ. വിവാഹത്തിനു മുന്പ് വരന്‍റെ വീട്ടുകാര്‍ വധുവിന്റെ അച്ഛനുമമ്മയ്ക്കും പാരിതോഷികം നല്‍കണം . അതു പണമായുണു നല്‍കേണ്ടത്. കൂടാതെ വിവാഹത്തിന്റെ എല്ലാ ചിലവുകളും വഹിക്കേണ്ടതു വരാനാണ്. അതുകൊണ്ടു തന്നെ ചിലര്‍ മക്കള്‍ ഒക്കെ പ്രാപ്തരായി ഏകദേശം 50 വയസ് ഒക്കെയാകുമ്പോഴാണ് വിവാഹം കഴിക്കുക. മരിക്കും മുന്പ് വിവാഹം കഴിച്ചിരിക്കണം എന്നാണു ഇവിടുത്തെ പ്രമാണം. പലരും വിവാഹം നീട്ടിവയ്ക്കുകയാണു ചെയ്യുന്നത്. ഈയിടെ 80 വയസ്സായ പാബുറ എന്ന വ്യക്തി തന്റെ ലിവ് ഇന്‍ പാര്‍ട്ണര്‍ രൂപാലിയെ വിവാഹം കഴിച്ചു. ഈ വിവാഹത്തില്‍ അവരുടെ മക്കളും കൊച്ചുമക്കളും പങ്കെടുത്തത് ഏറെ കൌതുകമായി.
Leave a Reply