Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എന്തെങ്കിലും കാര്യം പറയുമ്പോൾ ഉടന്‍ പല്ലി ചിലച്ചാല്‍ അത് സത്യം എന്ന് പറയുന്ന ഒരു വിശ്വാസം പണ്ടുകാലം മുതൽക്കുതന്നെ നമ്മുടെ നാട്ടിലുണ്ട്.എവിടെക്കെങ്കിലും യാത്ര പുറപ്പെടുമ്പോൾ കറുത്ത പല്ലി മുന്നിൽ വീണാൽ ദു:ശകുനം ആയി കാണാറുണ്ട്.പ്രത്യേകിച്ച് പുരുഷന്‍മാരുടെ ദേഹത്ത് പല്ലി വീഴുന്നത് ദു:ശ്ശകുനം തന്നെയാണ്. പലപ്പോഴും വലിയ അപകടങ്ങളാണ് ഇവരെ കാത്തിരിയ്ക്കുന്നത് എന്നാണ് ശാസ്ത്രം പറയുന്നത്.
പുരുഷന്റെ ദേഹത്ത് പല്ലി വീണാല്‍ അത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നതാണ് അറിയേണ്ടത്. വീഴുന്ന സ്ഥലമനുസരിച്ചായിരിക്കും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തീരുമാനിയ്ക്കപ്പെടേണ്ടത്.
പുരുഷന്‍മാരുടെ തലയില്‍ പല്ലി വീണാല്‍ നിങ്ങള്‍ ഉടന്‍ തന്നെ ഒരു വാഗ്വാദത്തിന് തയ്യാറായിക്കൊള്ളണം എന്നതാണ് സൂചന.
തലയുടെ ഉച്ചിയിലാണ് പല്ലി വീഴുന്നതെങ്കില്‍ മരണത്തെ മുഖാമുഖം കാണേണ്ട അവസ്ഥയുണ്ടാകും .
പുരുഷന്‍മാരുടെ ഇടതു തോളില്‍ പല്ലി വീണാല്‍ അത് നല്ലതാണ് എന്നതാണ് വിശ്വാസം. ശുഭകാര്യങ്ങള്‍ സംഭവിയ്ക്കാന്‍ പോകുന്നതിന്റെ മുന്നോടിയാണ് ഇത് എന്നതാണ് കാര്യം.
വലതു തോളിലാണ് പല്ലി വീഴുന്നതെങ്കില്‍ അത് കാര്യ പരാജയത്തിനാണ് കാരണമാകുന്നത്.
ഉറങ്ങുമ്പോഴോ മറ്റോ നെറ്റിയിലാണ് പല്ലി വീഴുന്നതെങ്കില്‍ ഒരിക്കലും നിനച്ചിരിയ്ക്കാത്ത പരാജയം നിങ്ങളെ തേടി വരും എന്നതാണ് സൂചിപ്പിക്കുന്നത്.
എന്നാല്‍ സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍ മരണഭയമാണ് ഇതിലൂടെ പ്രകടമാകുന്നത്. സ്ത്രീകള്‍ക്ക് തലയില്‍ പല്ലി വീഴുന്നത് മരണഭയമുണ്ടാക്കുന്നു.
സ്ത്രീകളുടെ ഇടതു ഭാഗത്തായി പല്ലി വീണാല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകും എന്നതിന്റെ സൂചനയാണ്.
അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ലഭിയ്ക്കാന്‍ വകയുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.
Leave a Reply