Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 3:15 pm

Menu

Published on May 15, 2017 at 2:33 pm

സ്‌കോട്ലന്‍ഡിലെ ആ വിചിത്രജീവി വീണ്ടും ക്യാമറയില്‍!

loch-ness-monster-may-not-be-dead-after-all-as-new-footage-emerges

ദിനോസറുകള്‍ മനുഷ്യന്‍മാര്‍ ഭൂമിയില്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ നശിച്ച് പോയവയാണ്. എന്നാല്‍ അതിന് ശേഷവും ഭീകരജീവികളെയും സത്വങ്ങളെയും കുറിച്ചുള്ള കഥകളും മറ്റും അവസാനിച്ചിരുന്നില്ല. ഇത്തരത്തില്‍ നാം കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള ഒട്ടേറെ ജീവികളുണ്ട് ലോകത്ത്.

മനുഷ്യന്റെ ഭാവനയില്‍ വിരിഞ്ഞതാകാം ഒരുപക്ഷേ അത്തരത്തിലുള്ള ജീവികളിലേറെയും. എന്നാല്‍ ചിലരുടെ കയ്യിലെങ്കിലും ആ ജീവികളുണ്ടെന്നതിന്റെ തെളിവായി ഫോട്ടോകളോ അവയുടെ ശരീരാവശിഷ്ടങ്ങളോ കാണും.

അത്തരത്തില്‍ ഇന്ന് ലോകത്തുണ്ടെന്ന് ഏറ്റവുമധികം പേര്‍ വിശ്വസിക്കുന്ന അജ്ഞാതജീവികളില്‍ ഒന്നാണ് സ്‌കോട്ലാന്‍ഡിലെ നെസി എന്ന കടല്‍ ജീവി. ഇവിടത്തെ ‘ലോക് ‘ എന്ന തടാകത്തില്‍ കഴുത്തുനീണ്ടൊരു ഭീമന്‍ വിചിത്രജീവിയുണ്ടെന്ന് വര്‍ഷങ്ങളായി ജനം വിശ്വസിക്കുന്നു.

നെസി എന്ന ഓമനപ്പേരിട്ടിരിക്കുന്ന അവയെ ശാസ്ത്രലോകം ‘ലോക് നെസ് മോണ്‍സ്റ്റര്‍’ എന്നാണു വിളിക്കുന്നത്. പലരും അതിന്റെ ഫോട്ടോയും എടുത്തിട്ടുണ്ട്, നേരിട്ടു കണ്ടതായും അവകാശപ്പെടുന്നു. എന്നാല്‍ വ്യക്തമായ ഒരു രൂപം ആര്‍ക്കും ഇതുവരെ പകര്‍ത്താനായിട്ടില്ല.

ദിനോസറുകളുടെ കാലത്തു ജീവിച്ചിരുന്ന ഒരു തരം കടല്‍ഭീമനാണ് നെസിയെന്നാണ് പലരും വിശ്വസിക്കുന്നത്. ഇവ തടാകത്തിന്റെ അടിത്തട്ടിലെവിടെയോ ആണ് ജീവിക്കുന്നതെന്ന സംശയം കാരണം സര്‍ക്കാര്‍ തന്നെ ഇടപെട്ട് ഒട്ടേറെ തിരച്ചിലുകള്‍ നടത്തിയിരുന്നു. പക്ഷേ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആകെക്കിട്ടിയ തെളിവാകട്ടെ വെള്ളത്തിനു മുകളില്‍ നീണ്ടു നില്‍ക്കുന്ന തലയുമായുള്ള ഏതോ ഒരു ജീവിയുടെ ചിത്രവും. അതും അത്ര വ്യക്തമല്ലാത്തത്.

എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഇടയ്ക്കിടെ ലോക് തടാകത്തില്‍ നെസിയുടെ തല പ്രത്യക്ഷപ്പെടാറുണ്ട്. 2016 ഓഗസ്റ്റ് 21നായിരുന്നു ഇത്തരത്തിലുള്ള രണ്ട് ജീവികളെ തടാകതീരത്ത് അവസാനമായി കണ്ടത്. പിന്നീട് എട്ടു മാസക്കാലത്തേക്ക് യാതൊരു വിവരവുമില്ലായിരുന്നു.

നെസിയെ കാണാമെന്ന പ്രതീക്ഷയില്‍ ലോക് നെസ് തടാകത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികളും ഏറെയാണ്. എന്നാലിപ്പോള്‍ അവരുടെ വരവ് കുറയുമോ എന്നായിരുന്നു സര്‍ക്കാരിന്റെ പേടി. പക്ഷേ ഭയന്നതു പോലെ ഒന്നും സംഭവിച്ചില്ല. ഒരു സഞ്ചാരിയുടെ വിഡിയോ ക്യാമറയില്‍ തന്നെ നെസിയുടെ ‘ചിത്രം’ പതിഞ്ഞു. പക്ഷേ പതിവു പോലെ അതും വ്യക്തമല്ലായിരുന്നു.

മേയ് ഏഴിനാണ് വിഡിയോ പകര്‍ത്തിയത്. ഒട്ടേറെ പേര്‍ ഈ കാഴ്ചക്ക് സാക്ഷിയാണെന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വെള്ളത്തിനു മുകളിലൂടെ നീളന്‍ തല പോലെ എന്തോ ഒന്ന് നീങ്ങിപ്പോകുന്നതാണ് വീഡിയോയില്‍ ദൂരദൃശ്യമായി കാണാനാകുക.

ഒരു യാത്രാബോട്ടും അതിന് സമീപത്തു കൂടെ പോകുന്നുണ്ട്. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ വെള്ളത്തിലേക്കൊന്നു മുങ്ങുക പോലും ചെയ്യാതെ ‘നെസി’യുടെ തല നീങ്ങുന്നുണ്ട്. ബോട്ടിലുള്ളവരാകട്ടെ ഇത് ശ്രദ്ധിച്ചതു പോലുമില്ല. എന്തായാലും ബോട്ട് പോയിക്കഴിഞ്ഞ് പിന്നീട് ഈ ജീവി കാഴ്ചയില്‍ നിന്നും മ റയുകയായിരുന്നു.

യൂട്യൂബില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെ പേരാണ് കമന്റുമായെത്തിയത്. ഭൂരിപക്ഷം പേരും സംഗതി കൃത്രിമവിഡിയോ ആണെന്നും പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന മരത്തടിയോ റബര്‍കഷണമോ ആണതെന്നാണ് അവര്‍ പറയുന്നത്. പക്ഷേ പെട്ടെന്നെങ്ങനെ അപ്രത്യക്ഷമായി എന്നതിന് ഉത്തരമില്ല.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News