Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:03 pm

Menu

Published on April 30, 2016 at 11:47 am

ചൂടുകാലത്ത് ഇങ്ങനെയും ഒരു റസ്റ്ററന്റ്….ഇവിടെ ഭക്ഷണം കഴിക്കാൻ വസ്ത്രം ഉപേക്ഷിക്കണം ;ഇതുവരെ പ്രവേശനം നേടാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 30000 പേര്‍

london-gets-its-first-naked-restaurant

ലണ്ടന്‍: വേനൽക്കാലത്തെ  അതിജീവിക്കാനാണ്  ഇവിടെ നഗ്ന റെസ്റ്റൊറന്റ്  ആരംഭിച്ചത്.എന്നാലിപ്പോൾ ആളുകളുടെ വലിയ തിരക്കാണ് ഇങ്ങോട്ട്.ലണ്ടനിലാണ്  ഇത്തരമൊരു  റെസ്റ്റൊറന്റ് സ്ഥിതിചെയ്യുന്നത്.ഭക്ഷണം കഴിക്കാനെത്തുന്ന ഉപഭോക്താക്കള്‍ നഗ്‌നരായിരിക്കും എന്നതാണ് ഈ റസ്റ്ററിന്റെ പ്രത്യേകത. ദി ബുന്യാദി’ എന്നാണ് റസ്റ്ററിന്റെ പേര്. പ്രകൃതിദത്തം എന്ന് അര്‍ത്ഥമുള്ള ഹിന്ദിവാക്കിനെ അനുസ്മരിപ്പിക്കുന്നതാണ് ബുന്യാദി എന്ന പേര്.വസ്ത്രം ധരിച്ചും ധരിക്കാതെയും റസ്റ്ററന്റില്‍ കയറാം. വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് അത് മാറാനുള്ള പ്രത്യേക മുറി ഉണ്ട്. ഇനി വസ്ത്രം മാറുന്നില്ലെങ്കില്‍ പ്രത്യേക മുറിയിലിരുന്ന് കഴിക്കണം.

London-gets-its-first-naked-restaurant1

തീര്‍ത്തും പ്രകൃതിദത്തമായ വസ്തുക്കളാണ് റസ്റ്ററന്റില്‍ ഉപയോഗിക്കുന്നതെന്നതെന്നാണ് അധികൃതര്‍ പറയുന്നത്.മുളകൊണ്ടുള്ള ഇരിപ്പിടങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിനാലാണ് വസ്ത്രം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വസ്ത്രത്തിനു മാത്രമല്ല ഫോണിനും ഈ റസ്റ്ററന്റില്‍ വിലക്കാണ്.ഇതുവരെ റെസ്‌റ്റോറന്റ് സന്ദര്‍ശിച്ചവര്‍ തന്നെ ആയിരക്കണക്കിനാണ്. പോരാത്തതിന് പ്രവേശനം ലഭിക്കാതെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളതോ മുപ്പതിനായിരത്തിലധികം ആളുകളും. റെസ്‌റ്റോറന്റിന് ഇനി ബാക്കിയുള്ളതോ മൂന്നു മാസം കൂടിയാണ്.ഒരു സമയം 42 പേര്‍ക്ക് മാത്രം പ്രവേശിക്കാവുന്ന റസ്‌റ്റോറന്റ് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പലര്‍ക്കും ആ ആഗ്രഹം സാധിക്കില്ലെന്നതാണ് സത്യം.

London-gets-its-first-naked-restaurant

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News