Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ സ്വന്തം നടി അനന്യ ഇപ്പോള്‍ വളരെയധികം ഹാപ്പിയിലാണ്. ദൈവം എന്നെ ഒരുപാട് പരീക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ അവസാനം നല്ലൊരു ജീവിതം നല്‍കിയെന്നും അനന്യ പറയുന്നു. നല്ലൊരു ജീവിതപങ്കാളിയെ ലഭിച്ചതിൽ അനന്യ ഇപ്പോൾ ദൈവത്തോട് നന്ദി പറയുകയാണ്. അനന്യയുടെ വിവാഹം പലയാളുകളും അറിഞ്ഞിരുന്നില്ല. ആഞ്ജനേയനുമായി അനന്യയ്ക്കുള്ള ബന്ധത്തെ കുറിച്ച് നിരവധി വിവാദങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയൊന്നും വകവെയ്ക്കാതെ എതിർപ്പുകളെയെല്ലാം അതിജീവിച്ച് അനന്യ ഇഷ്ടപ്പെട്ട ആളെ തന്നെ വിവാഹം കഴിച്ചു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് എൻറെ വാശിയായിരുന്നു.ആ സമയം വീട്ടുകാര്‍ ആരും തന്നെ തനിയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും അനന്യ പറയുന്നു.
–
–
താനൊരു മുന്‍കോപക്കാരിയാണെന്നും പെട്ടെന്ന് ദേഷ്യം വരുമെന്നും അനന്യ സമ്മതിക്കുന്നു.
രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം.ഇപ്പോൾ മൂന്ന് വർഷമായി ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട്. ഈ സംഭവത്തോടെ ഏത് പ്രതിസന്ധി ഘട്ടത്തെയും പോസിറ്റീവായി നേരിടാൻ അനന്യ പഠിച്ചു. ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാല്‍ പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും കഴിഞ്ഞതായി അനന്യ പറയുന്നു.
–
–
ആഞ്ജനേയനെ വിവാഹം ചെയ്യാന്‍ അനന്യയ്ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കേണ്ടി വന്നു. വിവാഹം നിശ്ചയിച്ച് ഉറപ്പിച്ച ശേഷം അപ്രതീക്ഷിതമായാണ് അനന്യയുടെ ജീവിതത്തില്‍ ചില സംഭവങ്ങള്‍ ഉണ്ടായത്. വിവാഹം ചെയ്യാന്‍ പോകുന്ന ആളെ കുറിച്ച് ചില തെറ്റായ ആരോപണങ്ങള്‍ , തെറ്റിദ്ധാരണകള്‍ പലരും ഉണ്ടാക്കി. എല്ലാ രക്ഷിതാക്കളും ഭയക്കുന്നത് പോലെ അനന്യയുടെ രക്ഷിതാക്കളും ഒന്ന് ഭയന്നു. തുടര്‍ന്ന്, ഈ വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ അനന്യയുടെ രക്ഷിതാക്കള്‍ തീരുമാനിച്ചു.
–
–
എന്നാൽ ഇഷ്ടപ്പെട്ട ആളെ തന്നെ വിവാഹം ചെയ്യണമെന്നുള്ളത് അനന്യയ്ക്ക് വാശിയായി മാറുകയായിരുന്നു.വിവാഹം ചെയ്യുന്നെങ്കില്‍ അത് ആഞ്ജനേയനെ തന്നെയായിരിക്കുമെന്ന് അനന്യ തീരുമാനിച്ചു. ഒടുവില്‍ രജിസ്റ്റര്‍ വിവാഹം മാത്രമായി അനന്യയുടെ വിവാഹം ഒതുങ്ങുകയായിരുന്നു. യോജിച്ച് പോകാനാകുമെന്ന് ഉറപ്പുള്ള ഒരാളെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഞാനും ഏട്ടനും തമ്മില്‍ നല്ലൊരു കെമിസ്ട്രി ഉണ്ടെന്നും അനന്യ പറയുന്നു.
–
Leave a Reply