Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 4:35 pm

Menu

Published on January 19, 2015 at 9:53 am

ഇതാ 2000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

low-cost-mobile-phones

വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ വിപണി കുലുക്കുന്ന കാലമാണിത്. ഒട്ടേറെ കമ്പനികള്‍ ഇന്ന് വില കുറഞ്ഞ ഫോണുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. കുറഞ്ഞ വിലയില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഫോണാണ് ഒരു സാധാരണക്കാരൻ ആഗ്രഹിക്കുന്നത്. 2000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ഫോണുകളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
1.നോക്കിയ 130
ഏറ്റവും ലളിതവും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഫോണാണ് ഇത്. 1,649 രൂപയാണ് ഫോണിൻറെ വില. 1.8 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 4എംബി റാം, 500 കോണ്‍ടാക്റ്റ് ഇന്റേര്‍ണല്‍ മെമ്മറി, മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് ഈ ഫോണിൻറെ പ്രത്യേകതകൾ. ഇതിൽ എഫ് എം റേഡിയോ കേള്‍ക്കാം, പാട്ട് കേള്‍ക്കാം, ഗെയിം കളിക്കാം. ഇതിന് ഇന്റർനെറ്റ്‌ സൗകര്യമില്ല.എങ്കിലും ബ്ലൂടൂത്ത് വഴി സന്ദേശങ്ങൾ കൈമാറാം.

Low Cost Mobile Phones1

2.കെ ടച്ച് എം202
ഫോണ്‍ വിളിക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും പ്രാഥമിക ഇന്റര്‍നെറ്റാവശ്യങ്ങള്‍ക്കും ഈ ഫോണ്‍ ഉപകാരപ്പെടും. 2.4 ഇഞ്ച് എല്‍ സിഡി ഡിസ്‌പ്ലേ, 2ജിഡ്യുയല്‍ സിം, ജിപിആര്‍എസ് ഡാറ്റ, ബ്ലുടൂത്ത്,1.3 എംപി റിയര്‍ ക്യാമറ, മെമ്മറി കാര്‍ഡ് സ്ലോട്ട്, 1200 എംഎഎച്ച്ബാറ്ററി എന്നിവയാണ് ഈ ഫോണിൻറെ പ്രത്യേകതകൾ. 1,240 രൂപയാണ് ഇതിൻറെ വില.മെയിന്‍ മെനുവിലേയ്ക്ക് പ്രവേശിക്കാതെ തന്നെ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാനും ക്യാമറ എടുക്കാനും ആലാറം സെറ്റ് ചെയ്യാനും ടോര്‍ച്ച് ഓണാക്കാനും ഈ ഫോണില്‍ സാധിക്കും.

Low Cost Mobile Phones3

3.സ്‌പൈസ് ഫ്‌ളോ റെയിന്‍ബോ എം-6111
1,399 രൂപയാണ് ഈ ഫോണിൻറെ വില.4 ഇഞ്ച് എല്‍സിഡി ടച്ച് സ്‌ക്രീന്‍, ഡ്യുവല്‍ സിം,ബ്ലൂടൂത്ത്, എഫ്എം, എല്‍ ഇഡി ഫ്‌ളാഷോടു കൂടിയ 1.3 എംപി റിയര്‍ ക്യാമറ, 1500 കോണ്‍ടാക്റ്റ് ഇന്റേര്‍ണല്‍ മെമ്മറി, മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് ഇതിൻറെ സവിശേഷതകൾ. കുറഞ്ഞ റെസല്യൂഷന്‍ സ്‌ക്രീന്‍ ആണെങ്കിലും എവിഐ, എംപി4 ഫോര്‍മാറ്റുകളില്‍ മെമ്മറി കാര്‍ഡില്‍ സ്‌റ്റോര്‍ ചെയ്ത സിനിമകള്‍ കാണാം. മാറ്റാൻ കഴിയുന്ന പിറകുവശത്തെ പാനലുകളാണ് ഫ്‌ളോ റെയിന്‍ബോയുടെ പ്രത്യേകത. ഫേസ്ബുക്ക്, ഫ്‌ളിക്കര്‍, ഹങ്കാമ, വുക്ലിപ്പ്, ജസ്റ്റ് ഡയല്‍, ഇ ബുക്ക് റീഡര്‍ എന്നീ അപ്ലിക്കേഷനുകള്‍ ഫോണിനുള്ളില്‍തന്നെയുണ്ട്. ഇവ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ട കാര്യമില്ല.

Low Cost Mobile Phones4

4.ഇന്‍ടെക്‌സ് ക്ലൗഡ് എഫ് എക്‌സ്
3.5 ഇഞ്ച് എല്‍ സി ഡി ടച്ച് സ്‌ക്രീന്‍,1 ജിഗാഹെര്‍ട്‌സ് പ്രൊസസര്‍,128 എം ബി റാം, 2 ജി ഇരട്ട സിം, 2 എംപി റിയര്‍ ക്യാമറ,256 എംബി ഇന്റേണല്‍ മെമ്മറി,ബ്ലുടൂത്ത് എന്നിവയാണ് ഈ ഫോണിൻറെ പ്രധാന സവിശേഷതകള്‍. ഇന്റര്‍നെറ്റോടുകൂടിയ ഈ ഫോണിൻറെ വില 1990രൂപയാണ്. ഇതിൽ വൈഫൈയും എഡ്ജുംഉപയോഗിക്കാൻ കഴിയും. സ്‌റ്റോറേജ് കപ്പാസിറ്റി കുറവായതുകൊണ്ട് ആന്‍ഗ്രി ബേര്‍ഡ്‌സും വാട്ട്‌സ് ആപ്പും ഉപയോഗിക്കാന്‍ പറ്റില്ല. വെബ് ബ്രൗസിംഗും സന്ദേശങ്ങളയക്കലും സുഖമമാണെങ്കിലും കൂടുതല്‍ സേവനങ്ങള്‍ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ വേഗത കുറയാൻ സാധ്യതയുണ്ട്.

Low Cost Mobile Phones5

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News