Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 7:39 pm

Menu

Published on March 10, 2016 at 4:31 pm

തന്റെ രക്ഷകനെ കാണാന്‍ എല്ലാ വര്‍ഷവും 8,000 കിലോമീറ്റര്‍ താണ്ടിയെത്തുന്ന പെന്‍ഗ്വിന്‍;ഇതൊരു അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ

loyal-penguin-travels-5000-miles-to-visit-man-who-saved-him-from-the-brink-of-death

മനുഷ്യരേക്കാള്‍ സ്‌നേഹം മൃഗങ്ങള്‍ക്കാണെന്നതിന്‌ ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നുമുള്ള ഈ പെന്‍ഗ്വിന്റെ കഥ.2011 ലാണ്‌ സംഭവം നടക്കുന്നത്‌.റിയോ ഡി ജനീറോയിലെ ജോവോ പെരേര ഡി സൗസ എന്ന എഴുപത്തിയൊന്നുകാരന്‍ മീന്‍പിടിക്കുന്നതിനിടയില്‍ ഒരു പെന്‍ഗ്വിനെ കണ്ടെത്തുന്നതില്‍നിന്നാണ് കഥയുടെ തുടക്കം. ബീച്ചില്‍ ഒഴുകിയെത്തിയ പെന്‍ഗ്വിന്‍ അവശനിലയിലായിരുന്നു. ശരീരം നിറയെ എണ്ണപുരണ്ടതിനാല്‍ പറക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു പെന്‍ഗ്വിന്‍.അതിനെ എടുത്ത് വീട്ടിലേക്കു കൊണ്ടുപോയ അദ്ദേഹം 11 മാസമാണ് ശുശ്രൂഷിച്ചത്. ഭക്ഷണം വായില്‍ വച്ചുകൊടുത്ത് ശ്രദ്ധയോടെ ഊട്ടിയാണ് ഇക്കാലമത്രയും അതിനെ വളര്‍ത്തിയത്. ഡിന്‍ഡിം എന്ന് പെന്‍ഗ്വിന് പേരിടുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്ത പെന്‍ഗ്വിനെ അദ്ദേഹം കടല്‍ തീരത്തേക്ക് തിരികെ അയച്ചു.അതിനെ തുറന്നുവിടുമ്പോള്‍ എന്നെങ്കിലും അതിനെ വീണ്ടും കാണാനാവുമെന്ന്‌ ഈ വൃദ്ധന്‍ കരുതിയിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ക്ക്‌ ശേഷം വൃദ്ധനെ അമ്പരിപ്പിച്ച്‌ ഒരു ദിവസം പെന്‍ഗ്വിന്‍ തിരികെ എത്തി.മാസങ്ങള്‍ അവിടെ കഴിഞ്ഞശേഷമാണ് അത് വീണ്ടും തന്റെ തീരത്തേക്ക് പറന്നുപോയത്. ഒരുതവണ മാത്രമല്ല, പിന്നീട് പലപ്പോഴും ഇത് ആവര്‍ത്തിച്ചു. എല്ലാ ജൂണ്‍ മാസത്തിലും ജോവോയുടെ അതിഥിയായെത്തുന്ന ഡിന്‍ഡിം ഫിബ്രുവരിയിലാണ് തിരിച്ചു പറക്കുക. അത്രയും മാസം ജോവോയോട് കൂട്ടുകൂടി അയാളുടെ വീട്ടില്‍ കഴിയും. ജോവോയെ അല്ലാതെ മറ്റാരെയും തന്നെ തൊടാന്‍ പെന്‍ഗ്വിന്‍ അനുവദിക്കാറില്ല. ഭക്ഷണം കൊടുക്കുന്നതും തനിക്കൊപ്പം കിടത്തുന്നതുമെല്ലാം ജോവോ തന്നെ. തനിക്ക് സ്വന്തം കുഞ്ഞിനെപ്പോലെയാണ് പെന്‍ഗ്വിനെന്നും തന്നെയും അത് അതിയായി സ്‌നേഹിക്കുന്നുണ്ടെന്നും ജോവോ സന്തോഷത്തിന്റെ കണ്ണീരോടെ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News