Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 12:29 pm

Menu

Published on February 6, 2016 at 12:55 pm

ഈ ലക്ഷണങ്ങളുള്ള സ്‌ത്രീയെ ജീവിത പങ്കാളിയാക്കിയാല്‍ ഭാഗ്യം ഉറപ്പ്‌ …!!

lucky-features-of-a-women

പുരുഷന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും പിന്നിൽ ലക്ഷണമൊത്ത സ്‌ത്രീയാണെന്നു പറയാറുണ്ട്. . ലക്ഷണമൊത്ത സ്‌ത്രീ പങ്കാളിയെ ലഭിച്ചാല്‍ പുരുഷന്‌ നിരവധി സൗഭാഗ്യങ്ങള്‍ ഉണ്ടാകും.എന്നാല്‍ പലര്‍ക്കും സ്‌ത്രീയുടെ ലക്ഷണശാസ്‌ത്രത്തെ കുറിച്ച് അറിയില്ല.എല്ലാ വിധ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്ത്രീകളെക്കുറിച്ച് അറിയാന്‍ നിങ്ങൾക്കും ആഗ്രഹമില്ലേ. എന്തൊക്കെയാണ് അവയെന്ന് നോക്കാം…..

സ്‌ത്രീ ലക്ഷണശാസ്‌ത്രത്തില്‍ പ്രധാനമാണ്‌ നെറ്റിയിലെ വരകള്‍ ഇത് ആയുസ്സിന്റെ കണക്കാണ് സൂചിപ്പിക്കുന്നത്. ഒരു വരയുള്ളവര്‍ 40 വയസ്സു വരേയും രണ്ടിലധികം വരയുള്ളവര്‍ 60 വയസ്സിലധികവും ജീവിയ്ക്കും.

വട്ടമുഖമുള്ള തലയോട് കൂടിയവളായിരിക്കും എപ്പോഴും ഭാഗ്യവതി.

ചെറുവിരലിന്റെ തുമ്പിന്റെ വണ്ണമുള്ള ദ്വാരമുള്ള മൂക്കാണ് നല്ലത്. മാത്രമല്ല ഒട്ടും കൂര്‍ക്കാതെയും പരക്കാതെയും ഉള്ള മാംസളമായ അഗ്രഭാഗവും ഉത്തമസ്ത്രീ ലക്ഷണമാകുന്നു.

പുരികത്തിലുമുണ്ട് ചില ലക്ഷണ ശാസ്ത്രങ്ങള്‍. ചൂണ്ടു വിരലിന്റെ നീളമുള്ളതും കറുത്ത രോമത്തോടുകൂടിയതുമായ പുരികമാണ് ലക്ഷണശാസ്ത്രത്തില്‍ ഉത്തമം

സ്‌ത്രീകള്‍ക്കുത്തമം ഉരുണ്ട കയ്യ്‌കളാണ്‌. മുകളില്‍ നിന്ന്‌ താഴോട്ട്‌ ഉരുണ്ടിരിക്കുന്നതാണെങ്കില്‍ അത്യൂത്തമം

സ്വന്തം കൈവിരലുകള്‍ ചേര്‍ത്താല്‍ മൂന്ന് വിരല്‍ വീതി ഉള്ളതും ഉയര്‍ന്നതുമായ നെറ്റിയാണ് സ്ത്രീകള്‍ക്ക് ഉത്തമം. ഇവര്‍ ഐശ്വര്യവതികളായിരിക്കും.

സ്‌ത്രീകളുടെ ഉയരം വളരെ പ്രധാനപ്പെട്ടതാണ്‌. കുടുംബ പാരമ്പര്യവും ദേശങ്ങളുടെ മാറ്റവും അനുസരിച്ച്‌ ഉയരത്തില്‍ വ്യത്യാസം വരാം. എങ്കിലും ലക്ഷണശാസ്‌ത്ര പ്രകാരം വളവുകളില്ലാത്ത 5 അടി ഉയരമുള്ള സ്‌ത്രീ അത്യൂത്തമമെന്ന്‌ പറയുന്നു.

അധികം പരപ്പില്ലാതെയും ചിരിയ്ക്കുമ്പോള്‍ ചുഴികളില്ലാത്തതുമായ കവിളുകളാണ് സ്ത്രീയ്ക്ക് ഉത്തമം.

താഴത്തെ ചുണ്ടിന്റെ അടിവശം കുഴിഞ്ഞും താടിയെല്ലുകള്‍ മുഴച്ചു കാണാതെയും മാംസളമായിരിക്കുന്ന താടിയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.

പരന്ന് നിരയൊത്തും മാംസഭാഗത്താല്‍ അരികു മൂടിയതുമായ പല്ലാണ് സ്ത്രീയ്ക്ക് ഏറ്റവും ഉത്തമം.

രണ്ടു പാദങ്ങളും ചേര്‍ത്തു വെച്ച് നിന്നാല്‍ തള്ളവിരലുകളുടെ അഗ്രവും ഉപ്പൂറ്റിയും മാത്രം കൂട്ടിമുട്ടുകയും ബാക്കിഭാഗം കൂട്ടിമുട്ടാതെയും ഇരിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ചുവന്നതും മൃദുലവുമായ കൈനഖങ്ങളാണ് ഉത്തമയായ സ്ത്രീയ്ക്കു വേണ്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News