Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:45 am

Menu

Published on December 18, 2013 at 11:49 am

ആദ്യ വിന്‍ഡോസ് ഫാബ്ലറ്റുമായി നോക്കിയ ഇന്ത്യയില്‍

lumia-1520-nokias-first-phablet-launched-in-india

നോക്കിയ ആദ്യമായി പുറത്തിറക്കിയ ‘ ലൂമിയ 1520’ എന്ന ഫാബ്ലറ്റുമായി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി.ലൂമിയ 1520 എന്ന ആറിഞ്ച് മോഡല്‍ പുറത്തിറങ്ങുന്ന സമയത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. അവയ്ക്ക് വിരാമമിട്ട് നോക്കിയ ലൂമിയ 1520 ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്.സ്‌ക്രീന്‍ വലിപ്പമില്ല എന്ന ഒറ്റക്കാരണത്താല്‍ തങ്ങളെ കൈവിടുന്നവര്‍ക്ക് മറുപടിയായാണ് ലൂമിയ 1520 നോക്കിയ അവതരിപ്പിക്കുന്നത്.കഴിഞ്ഞ ഒക്ടോബര്‍ 22 ന് അബുദാബിയില്‍ നടന്ന ചടങ്ങിലാണ് നോക്കിയ ലൂമിയ 1520 അവതരിപ്പിക്കപ്പെട്ടത്.സംസങ് ഗ്യാലക്‌സി നോട്ട് 3,എച്ച്.ടി.സി.വണ്‍ മാക്‌സ്,എല്‍.ജി.ഒപ്റ്റിമസ് ജി പ്രൊ,സോണി എക്‌സ്പീരിയ സെഡ് അള്‍ട്ര,മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ എന്നിവയ്ക്കാണ് ലൂമിയ 1520 വെല്ലുവിളിയാകുക.ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം 46,999 രൂപയായിരിക്കും ഫോണിന് വില. ഇതിന്റെ പ്രധാന സവിശേഷത 20 മെഗാപിക്‌സല്‍ പ്യുവര്‍വ്യൂ ഓട്ടോഫോക്കസ് ക്യാമറയാണ്.രണ്ട് എല്‍ഇഡി.ഫ്ലാഷുകളും ഉണ്ട്.ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകളുമുണ്ട്.ഫുള്‍ എച്ച്ഡി വീഡിയോകളും ചിത്രീകരിക്കാം.1920 X 1080 പിക്‌സല്‍ റെസലൂഷനിലുള്ള ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ലൂമിയ 1520ല്‍.കൈയില്‍ ഗ്ലൗസ് ഇട്ടാലും പ്രശ്‌നമില്ല.വേണമെങ്കില്‍ നഖംകൊണ്ടും ടച്ച് സ്‌ക്രീന്‍ ഉപയോഗിക്കാം.പോറലുകള്‍ തടയാന്‍ ഗൊറില്ല ഗ്ലാസ് 2 വിന്റെ സംരക്ഷണവുമുണ്ട്.2.2 ഗിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്.2 ജി.ബി.റാമുമുണ്ട്.ഇന്റേണല്‍ മെമ്മറി 32 ജി.ബി.മൈക്രോ എസ്.ഡി.കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 64 ജി.ബി.വരെ വര്‍ധിപ്പിക്കാം.ഇതോടൊപ്പം 7 ജി.ബി.സ്‌കൈ ഡ്രൈവ് ക്ലൗഡ് സ്റ്റോറേജ് സൗകര്യവും ലഭിക്കും.വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണാണിത്.1.2 മെഗാ പിക്‌സല്‍ വൈഡ് ആങ്കിള്‍ ക്യാമറയാണ് വീഡിയോ കോളിനായി മുന്‍വശത്തുള്ളത്. 4ജിയും ഫോണ്‍ പിന്തുണയ്ക്കും.162.8 മില്ലിമീറ്റര്‍ നീളവും 85.4 മില്ലിമീറ്റര്‍ വീതിയുമുള്ള ഫോണിന്റെ ഭാരം 209 ഗ്രാമാണ്.3400 എം.എ.എച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം നല്‍കുന്നത്.ഒപ്പം ബില്‍റ്റ് ഇന്‍ വയര്‍ലെസ് ചാര്‍ജറുമുണ്ട്. ത്രീജി നെറ്റ്‌വര്‍ക്കില്‍ 25.1 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയം ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.780 മണിക്കൂറാണ് സ്റ്റാന്‍ഡ്‌ബൈ സമയം.വീഡിയോ പ്ലേബാക്ക് 10.8 മണിക്കൂറും മ്യൂസിക് പ്ലേബാക്ക് 124 മണിക്കൂറുമാണ് ബാറ്ററി ആയുസ്സ്.ചുവപ്പ്,കറുപ്പ്,വെള്ള,മഞ്ഞ നിറങ്ങളില്‍ ഡിസംബര്‍ 16 മുതല്‍ വിപണിയില്‍ ലഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News