Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 4:52 am

Menu

Published on October 3, 2015 at 10:03 am

നിങ്ങൾ പറ്റിക്കപ്പെട്ടിട്ടുണ്ടോ ? കള്ളം പറയുന്നവരെ തിരിച്ചറിയാം…!

lying-people

കളവ് പറയാത്തവരായി ആരുമുണ്ടാവില്ല…. കള്ളം പറയാതെ ജീവിക്കുക ദുഷ്‌കരമായി വരുന്ന ഒരു സാഹചര്യമാണ് നമ്മുടേത് എന്നു പറയുന്നതിലും തെറ്റില്ല.

നമ്മിൽ ഓരോരുത്തരും ജീവിതത്തിൽ ഒരുതവണയെങ്കിലും പറ്റിക്കപ്പെട്ടിട്ടുണ്ടാവും.ചിലപ്പോൾ അത് തമാശയാകും, ചിലപ്പോൾ വലിയ ചതിയും. പക്ഷെ വലിയ കള്ളന്മാരെയും കള്ളങ്ങളെയും നാം സൂക്ഷിക്കണം.ഇതാ കളവുകൾ തിരിച്ചറിയാനുള്ള ചില വിദ്യകൾ….

കണ്ണുകളുടെ ചലനം കൊണ്ട് ഒരാളുടെ സത്യസന്ധത നമുക്ക് മനസിലാക്കാം. വലത്തോട്ട് നോക്കി സംസാരിക്കുന്നവര്‍ കള്ളം പറയുന്നുവെന്നും ഇടത്തോട്ട് നോക്കി സംസാരിക്കുന്നവര്‍ സത്യം പറയുന്നു എന്നും മനശാസ്ത്ര വിദഗ്ധർ പറയുന്നു. ഒരു കൂട്ടം ആളുകളെ രണ്ടു ഗ്രൂപ്പുകളാക്കി നടത്തിയ പരീക്ഷണത്തില്‍ ഒരു ഗ്രൂപ്പിനോട് ചോദ്യങ്ങള്‍ക്ക് കള്ളം പറയാനും മറ്റേ ഗ്രൂപ്പിനോട് സത്യം പറയാനും ആവശ്യപെട്ടു. കള്ളം ആലോചിച്ചു കണ്ടു പിടിച്ചു പറയുന്ന കൂട്ടര്‍ വലത്തോട്ട് നോക്കി സംസാരിക്കുന്നു എന്നും, സത്യം ഓര്‍മിച്ചു പറയുന്നവര്‍ ഇടത്തോട്ട് നോക്കി സംസാരിക്കുന്നു എന്നുമാണ് കണ്ടെത്തിയത്. മാത്രമല്ല കള്ളം പറയുന്നവരുടെ ശരീര ഊഷ്മാവു ഉയരുമെന്നും സത്യം പറയുന്നവരുടെ ഊഷമവില്‍ വലിയ വ്യത്യാസങ്ങള്‍ വരില്ല എന്നും ഇവിടെ കണ്ടെത്തുകയുണ്ടായി.

കള്ളം പറയുന്നവര്‍ കുടുതല്‍ നേരം ഇമ വെട്ടുമെന്നും, ഓരോ ചോദ്യങ്ങള്‍ക്കും കള്ളം ആലോചിച്ചു ഉറപിച്ചു പറയുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഇമ വെട്ടല്‍ എന്നുമാണ് വിദഗ്ധരുടെ വിശദീകരണം.
കള്ളം പറയുന്നവര്‍ തിടുക്കത്തില്‍ സംസാരിക്കും, അവ്യക്തമായിട്ടാകും അവര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക. കൃത്യമായ ഉത്തരങ്ങളോ വിവരങ്ങളോ അവരുടെ ഭാഗത്ത് നിന്നുണ്ടാവില്ല. അവരുടെ മുഖത്ത് ഒരു ടെന്‍ഷന്‍ കാണും, ഉയര്‍ന്ന ശബ്ദത്തില്‍ അവര്‍ സംസാരിക്കും. ഏറ്റുവും മികച്ച രീതിയില്‍ കള്ളം പറയുന്നവാന്‍ ഏറ്റുവും മികച്ച രീതിയില്‍ കള്ളം പറയുന്നവനെ കണ്ടു പിടിക്കും.

Loading...

Leave a Reply

Your email address will not be published.

More News