Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 7:37 am

Menu

Published on January 4, 2016 at 12:02 pm

അബദ്ധങ്ങൾ പിണയാതെ ആദ്യ രാത്രിയില്‍ എങ്ങനെ പെരുമാറണം?

make-your-first-night-memorable

മിക്കവർക്കും ആദ്യ രാത്രിയെക്കുറിച്ച് പലതരം ആകാംഷയായിരിക്കും. പുതുതായി വിവാഹിതരായ സുഹൃത്തുക്കള്‍ പറയുന്ന കാര്യങ്ങളും ബന്ധുക്കളില്‍ നിന്നും മറ്റ് സുഹൃത്തുക്കളില്‍ നിന്നും കേള്‍ക്കുന്ന കാര്യങ്ങളും ആദ്യ രാത്രിയെക്കുറിച്ച് പല ധാരണകളും നിങ്ങളുടെ മനസിലുണ്ടാക്കിയിരിക്കും. ആദ്യ രാത്രിയില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പലര്‍ക്കും സംശയമുണ്ടാകും.കൂടാതെ പല തെറ്റിദ്ധാരണകളും മനസ്സിൽ കിടക്കുന്നതുകൊണ്ടുതന്നെ ആദ്യരാത്രി അബദ്ധങ്ങൾ പറ്റാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം ആളുകള്‍ക്കിതാ ചില നുറുങ്ങുകള്‍

ധൃതി വേണ്ട
ലൈംഗികതയെക്കുറിച്ച് കൂടുതലൊന്നും അറിയാതെ ആദ്യ രാത്രി തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണ് പലരും ചെയ്യുന്നത്. ഉള്ളില്‍ നല്ല ഭയം ഉണ്ടാവുമെന്നതിനാല്‍ പുരുഷന്‍മാരില്‍ പെട്ടെന്ന് സ്ഖലനം സംഭവിക്കാനും സ്ത്രീകളില്‍ യോനിയില്‍ വേദനയും ബ്ലിഡിംങ്ങും ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്.
ലൈംഗിക കാര്യത്തില്‍ ആരും എല്ലാം തികഞ്ഞവരല്ല. അതുകൊണ്ടുതന്നെ ധൃതി പാടില്ല. രതിപൂര്‍വ്വ കേളികളാണ് ആദ്യ രാത്രിയില്‍ പങ്കാളിയില്‍ നിന്നുമുണ്ടാവേണ്ടത്. അത് ദമ്പതികള്‍ക്കിടയിലെ
അടുപ്പം വര്‍ധിപ്പിക്കും.

പാരമ്പര്യമായി ഉപയോഗിക്കുന്ന വസ്ത്രരീതി
പണ്ടുകാലത്ത് ആദ്യ രാത്രിയില്‍ സ്ത്രീ വിവാഹ വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു നവവധുവായി ഒരുങ്ങി അവള്‍ കിടപ്പറയിലേക്ക് പ്രവേശിക്കുന്നു. ഭര്‍ത്താവിനും ഇതായിരിക്കും താല്‍പര്യം. എന്നാല്‍ ഇന്നത്തെ കാലത്തെ സ്ത്രീകള്‍ മണിയറയിലും ഫാഷന്‍ കൊണ്ടുവന്നിരിക്കുകയാണ്. നൈറ്റ് ഗൗണോ, സെക്‌സിയായ മറ്റേതെങ്കിലും വസ്ത്രവുമാണ് ഇപ്പോഴത്തെ സ്ത്രീകള്‍ തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ ആദ്യ രാത്രിയുടെ പുതുമ ഇല്ലാതാകുകയും ചെയ്യും.

പരീക്ഷണങ്ങള്‍ പിന്നീട് മതി
കിടപ്പറയില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ കാട്ടാന്‍ തിടുക്കം കൂട്ടേണ്ട. ആദ്യം നിങ്ങളുടെ പങ്കാളിയുടെ സുഖസൗകര്യം പരിഗണിക്കുക. അത് സന്തോഷകരമായ ജീവിതത്തിന് അടിത്തറയാകുമെന്നതില്‍ സംശയമില്ല.

പരസ്പരം തുറന്ന് സംസാരിക്കുക
പങ്കാളിയുമായി പരസ്പരം തുറന്ന് സംസാരിക്കാൻ ശ്രമിക്കുക.ഇത്പിന്നീടുള്ള ജീവിതത്തിലുടനീളം ആ ബന്ധത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും

Loading...

Leave a Reply

Your email address will not be published.

More News