Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നായ ഭാര്യയുടെ മൂക്ക് കടിച്ചെടുത്തതിനു പ്രതികാരമായി ഭർത്താവ് നായയുടെ മൂക്കും കടിച്ചെടുത്തു. യു എസ്സിലെ മാഡ്രിഡിലാണ് ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത്. മൂക്ക് നഷ്ടപ്പെട്ട കാരന്‍ ഹെന്റി എന്ന സ്ത്രീയാണ് സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. തങ്ങളുടെ വളർത്തു നായയെയും കൊണ്ട് പാർക്കിൽ നടക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നതെന്ന് ഇവർ പറയുന്നു. പാർക്കിലൂടെ നടക്കുമ്പോൾ ലബ്രോടോര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ഭീകരനായ നായ ഇവർക്ക് നേരെ ചാടി വീഴുകയായിരുന്നു. ആദ്യം അടിവയറ്റിലും വയറിന്റെ ഇടതു ഭാഗത്തും കടിച്ച നായ പിന്നീട് മുഖത്തും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നായ സ്ത്രീയുടെ കണ്ണില്‍ പോറല്‍ വീഴ്ത്തുകയും മൂക്ക് കടിച്ചെടുക്കുകയും ചെയ്തു. സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഭർത്താവിൻറെ കൈയിലും നായ കടിച്ചു. അവസാനം വേറെ മാർഗ്ഗമൊന്നുമില്ലാതെ ഭര്‍ത്താവ് നായയുടെ മൂക്കിനു നേരെ ചാടി വീഴുകയും അതിൻറെ മൂക്കിന് കടിക്കുകയും ചെയ്തു. ഇതോടെ നായ പെട്ടെന്ന് തന്നെ സ്ഥലം വിടുകയും ചെയ്തു. തന്റെ ഭര്‍ത്താവിന്റെ ധൈര്യത്തെ കുറിച്ച് ഓർത്ത് ഈ യുവതി അഭിമാനിക്കുകയാണ് ഇപ്പോൾ.
–
–
–
–
Leave a Reply