Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 11:46 pm

Menu

Published on September 21, 2017 at 2:07 pm

മദ്യലഹരിയിൽ 48കാരൻ അണലിയെ പിടികൂടി തിന്നാൻ ശ്രമിച്ചു…!!

man-bitten-in-face-by-rattlesnake-while-trying-to-cook-it

മദ്യലഹരിയിലായിരുന്ന 48കാരൻ അണലിയെ പിടികൂടി തിന്നാൻ ശ്രമിച്ചു. അമേരിക്കയിലെ അരിസോണയില്‍ കൂളിഡ്ജിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. സുഹൃത്തുക്കളുമൊത്തുള്ള പാര്‍ട്ടിക്കിടയിലാണ് 48കാരനായ വിക്ടര്‍ പ്രാറ്റ് അണലിയെ പിടികൂടി തിന്നാൻ ശ്രമിച്ചത്. പ്രദേശത്തു കണ്ടെത്തിയ അണലിയെ പിടികൂടി ചുട്ടു തിന്നാനായിരുന്നു വിക്ടറിൻറെ പ്ലാൻ. അതിനു മുമ്പ് അണലിയെ വിക്ടര്‍ വിവിധ തരത്തിലുള്ള ഫൊട്ടോകള്‍ക്കും പോസ് ചെയ്തിരുന്നു. ഇതിനിടെ വിക്ടറിന്‍റെ മുഖത്തു തന്നെ പാമ്പ് കടിയേറ്റു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. കുറച്ച് കൂടി വൈകിയിരുന്നെങ്കിൽ ഇയാളുടെ ജീവൻ അപകടത്തിലാകുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.


പാമ്പു കടിയേറ്റ വിക്ടറിന്‍റെ മുഖം ഇപ്പോൾ തടിച്ച് വീർത്ത നിലയിലാണ് ഉള്ളത്. മൂന്നു ദിവസം ഇയാൾ ഐസിയുവിലായിരുന്നു.മകന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായിരുന്നു വിക്ടര്‍ പാർട്ടി നടത്തിയിരുന്നത്. പാർട്ടി നടക്കുന്നിടത്തേക്ക് അണലി വിഭാഗത്തില്‍ പെട്ട പാമ്പ് കടന്നുവരികയായിരുന്നു. ഇനി എന്തായാലും എവിടെ വെച്ച് പാമ്പിനെ കണ്ടാലും അങ്ങോട്ടു തിരിഞ്ഞുനോക്കുകപോലും ചെയ്യില്ലെന്ന് വിക്ടർ ശപഥം ചെയ്തിരിക്കുകയാണ് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News