Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:18 am

Menu

Published on July 11, 2014 at 2:22 pm

തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങി 47 കാരൻ മരിച്ചു

man-dies-in-hot-dog-eating-contest

ന്യൂയോർക്ക് :  തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 47 കാരൻ മരിച്ചു. അമേരിക്കയില്‍ലെ സൗത്ത് ഡക്കോത്തയില്‍ വെച്ച് മേജർ  ലീഗ് ഈറ്റിങ്ങ് എന്ന സംഘടനയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച  ഹോട്ട് ഡോഗ് തീറ്റ മത്സരത്തിനിടെയാണ് വാള്‍ട്ടര്‍ ഈഗിള്‍ എന്ന യുവാവ് മരിച്ചത്. മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ വാള്‍ട്ടറെ രക്ഷിക്കാനായി ഡോക്ടർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇത്തരത്തിലുള്ള അപകടം ഒഴിവാക്കാനായി എല്ലാ തയ്യാറെടുപ്പുകളും എടുത്തിരുന്നെന്നും എന്നിട്ടും ഇത്തരമൊരപകടം സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും സംഘടനയുടെ ചെയർമാൻ ജോര്‍ജ്ജ് ഷിയാ മാധ്യമങ്ങളോട് പറഞ്ഞു.  വാള്‍ട്ടര്‍ ഈഗിളിൻറെ മരണത്തെ തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന മത്സരങ്ങൾ ഉപേക്ഷിച്ചിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News