Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: സ്വന്തം മരണ വാര്‍ത്ത പത്രങ്ങളില്‍ പരസ്യം ചെയ്ത വൃദ്ധനെ പിന്നീട് കാണാതായി. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫാണ് ഈ രീതിയില്‍ പത്രങ്ങളില്‍ പരസ്യം നല്‍കി ശേഷം അപ്രത്യക്ഷമായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സക്ക് പോകുകയാണെന്നും പറഞ്ഞ് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ജോസഫ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് പ്രമുഖ പത്രങ്ങളിലെല്ലാം ഇദ്ദേഹം തന്നെ സ്വന്തം ചരമ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കൊടുക്കുകയായിരുന്നു. അല്‍പ്പം പഴയ ഫോട്ടോ കൊടുത്തതിനാല്‍ ആരും തിരിച്ചറിയുകയും ചെയ്തില്ല. സംസ്‌ക്കാര ചടങ്ങുകളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമെല്ലാം ഇയാള്‍ വിശദവിവരങ്ങള്‍ നല്‍കിയാണ് പരസ്യം ചെയ്തിരിക്കുന്നത്.
ചരമവാര്‍ത്ത പത്രങ്ങളില്‍ കണ്ട് വീട്ടുകാര്‍ ഞെട്ടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കാണ്മാനില്ല എന്ന് മനസ്സിലാക്കുകയും പൊലീസിന് പരാതി നല്‍കുകയുമായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ ഇയാള്‍ തങ്ങിയിരുന്നതായി കണ്ടെത്തി. പക്ഷെ ആളെ കിട്ടിയില്ല. എന്തായാലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Leave a Reply