Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷാർജ : വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മേക്കപ്പ് ഇല്ലാതെ കണ്ടതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു.ഷാർജയിലാണ് സംഭവം.34 കാരനായ അറബ് യുവാവാണു 28 കാരിയായ യുവതിയെ ഉപേക്ഷിച്ചത്.
പ്രമുഖ മന:ശാസ്ത്ര വിദഗ്ധനായ ഡോ. അബ്ദുള്‍ അസീസാണ് ഒരു മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയ്ക്കപ്പ് ഇല്ലാതെ യുവതിയെ കാണാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഇയാള്‍ പറയുന്നു. വിവാഹത്തിനു മുമ്പു കോസ്മറ്റിക്ക് ശസ്ത്രക്രിയയ്ക്കു വിധയയായ യുവതി കൃത്രിമ കണ്‍പീലികളും ഉപയോഗിക്കാറുണ്ടായിരുന്നു. കൗണ്‍സിലിംഗ് നടത്തുന്നതിനിടയില്‍ യുവതി തന്നെയാണ് ഇക്കാര്യം ഡോക്ടറോടു പറഞ്ഞത്.ഇരുവരും ഒന്നിച്ചു ബീച്ചില്‍ പോയപ്പോഴായിരുന്നു സംഭവം. അല്‍ മസ്മാര്‍ ബീച്ചില്‍ എത്തി നീന്തല്‍ കഴിഞ്ഞു കയറിയപ്പോള്‍ യുവതിയുടെ മുഖം നനഞ്ഞു മെയ്ക്കപ്പ്് ഇളകി വൃത്തികേടായി. ഇതു കണ്ടപ്പോഴാണു യുവാവിനു തന്റെ ഭാര്യയുടെ സൗന്ദര്യം മെയക്ക്പ്പിലാണ് എന്നു മനസിലായത്. മാത്രമല്ല ഭാര്യയുടെ കോലം കണ്ട ഇയാള്‍ അമ്പരന്നു പോകുകയും ചെയ്തു.
മെയ്ക്കപ്പ് ഇല്ലാതെ കണ്ടപ്പോള്‍ ഈ യുവതി തന്റെ ഭാര്യയാണ് എന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല എന്നും യുവാവു വ്യക്തമാക്കി. വിവാഹമോചിതയായതിനെ തുടര്‍ന്നു യുവതി ഇപ്പോള്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാണെന്ന് ഡോ. അബ്ദുള്‍ അസീസ പറയുന്നു.
Leave a Reply