Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: യുവാവിൻറെ വയറ്റിൽ നിന്നും 108 ആണികൾ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.പെരിങ്ങമല നെടുമങ്ങില്‍ ലാലുവിന്റെ(28) വയറില്‍ നിന്നാണ് ആണികള്‍ പുറത്തെടുത്തത്.മണിക്കൂറുകൾ നീണ്ട ശാസ്ത്ര ക്രിയകൾക്കൊടുവിലാണ് ആണികൾ പുറത്തെടുത്തത്.ഞായറാഴ്ച്ചയാണ് അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് യുവാവ് ആണി വിഴുങ്ങിയത്.തുടർന്ന് കടുത്തവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ ഇന്നലെ മെഡിക്ത കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആണികള്‍ ഇയാളുടെ വയറ്റില്‍ തന്നെയുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഇന്നലെ രാവിലെ ശസ്‌ത്രക്രിയയിലൂടെ ആണികള്‍ പുറത്തെടുത്തു. ഒരു ഇഞ്ച്, മുക്കാല്‍ ഇഞ്ച്, അര ഇഞ്ച് നീളമുള്ള ആണികളും നട്ട് ഘടിപ്പിച്ച ആണികളുമായിരുന്നു പുറത്തെടുത്തവയിൽ അധികവും.അപകട നില തരണം ചെയ്‌ത യുവാവിനെ വൈകുന്നേരത്തോടെ വാര്‍ഡിലേക്ക് മാറ്റി.