Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:52 pm

Menu

Published on June 14, 2017 at 11:12 am

മനുഷ്യരുമായി സഹവാസമില്ല; 70 വര്‍ഷമായി കൂട്ട് നായ്ക്കള്‍ മാത്രം!

man-living-with-dogs-for-70-years

കഴിഞ്ഞ 70 വര്‍ഷത്തോളമായി കൊല്‍ക്കത്ത സ്വദേശി ഉമാശങ്കര്‍ ഗിരിരാജ് മഹാരാജിന് മനുഷ്യരുമായി വലിയ ബന്ധമൊന്നുമില്ല. ഇക്കാലമത്രയും അദ്ദേഹത്തിന് കൂട്ട് തെരുവുനായ്ക്കളാണ്.

മനുഷ്യരേക്കാള്‍ ഭേദമാണ് മൃഗങ്ങള്‍ എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. മനസ്സില്‍ ഒന്ന് വച്ച് പുറത്ത് വേറൊന്നു കാണിക്കുവാന്‍ അവര്‍ക്ക് അറിയില്ല, അസൂയയും കുശുമ്പും മനസ്സില്‍ സൂക്ഷിക്കാന്‍ അറിയില്ല, പാര വയ്ക്കാനും പിന്നില്‍ നിന്ന് കുത്താനും അറിയില്ല. അതുകൊണ്ട് തന്നെ മരണം വരെ അവര്‍ യജമാനനെ സ്‌നേഹിച്ച് കൂടെ കാണും.

ഈ ചിന്തയാണ് ഉമാശങ്കറിനെ മനുഷ്യരില്‍ നിന്നും ഒഴിഞ്ഞു മാറി നായ്ക്കള്‍ക്കൊപ്പം ജീവിക്കുവാന്‍ പ്രേരിപ്പിച്ചത്. മനുഷ്യരുടെ കൂടെ ജീവിക്കുക എന്ന് പറഞ്ഞാല്‍ ഉമാശങ്കറിന് ഭയമാണ്. തനിക്കിപ്പോള്‍ നൂറിനടുത്ത് പ്രായമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷത്തോളമായി മനുഷ്യരുമായി യാതൊരുവിധ ചങ്ങാത്തത്തിനും ഉമാശങ്കര്‍ പോകുന്നില്ല. തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെ സംരക്ഷിക്കലാണ് പ്രധാന പരിപാടി.

2006ല്‍ തനിക്കൊപ്പം 100 നായ്ക്കളുണ്ടായിരുന്നുവെന്ന് ഉമാശങ്കര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ 25 എണ്ണം മാത്രമാണുള്ളത്. ചിലത് പലവഴി പിരിഞ്ഞു പോയിട്ടുണ്ട്. ചിലത് ചത്തു പോയി, പക്ഷെ എല്ലാവരും തനിക്ക് പ്രിയപ്പെട്ടവരാണ്.

ഇവര്‍ക്കായി ഉമാശങ്കര്‍ ജോലി ചെയ്യും, ഭക്ഷണം ഉണ്ടാക്കി നല്‍കും. ദിവസവും മൂന്നു നേരം പാലും ചപ്പാത്തിയും ഇവര്‍ക്ക് നല്‍കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് അതെന്ന് ഉമാശങ്കര്‍ പറയുന്നു. നായ്ക്കള്‍ എന്നെ വിട്ട് എവിടെയും പോകില്ല. അവര്‍ എന്നെ ചുറ്റിപ്പറ്റി തന്നെ ദിനവും കാണും.

തെരുവ് നായ്ക്കള്‍ തനിക്ക് ആവശ്യത്തിലേറെ സ്‌നേഹവും ശ്രദ്ധയും നല്‍കുന്നു എന്നും അത് ആയിരക്കണക്കിന് മനുഷ്യരെ കൊണ്ട് നല്‍കാനാവില്ല എന്നും ഉമാശങ്കര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News